ഒരു ബേക്കിങ് ടൂൾസും വേണ്ടാതെ വെറും ഇരുപത്തിയഞ്ച് രൂപ ചിലവിൽ ഒരു കിടിലൻ കേക്ക്.

നൂറ്‌ രൂപക്ക് താഴെ ഒരു കേക്ക് കിട്ടുക എന്നത് അസ്വഭാവികമായ ഒരു കാര്യം തന്നെയാണ്. എന്നാൽ ഇന്ന് നമുക്കൊരു വെറും ഇരുപത്തിയഞ്ച് രൂപക്ക് ഒരു കേക്ക് ഉണ്ടാക്കിയാലോ. ഒരു ബേക്കിങ് ടൂൾസും വേണ്ടാതെയാണ് ഈ കേക്ക് ഉണ്ടാക്കി ഇരിക്കുന്നത്. അപ്പോൾ കണ്ടാലോ വളരെ ടേസ്റ്റിയായ ഈ കേക്ക് വെറും ഇരുപത്തിയഞ്ച് രൂപക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു ക്‌ളീനായ ചോറ്റുപാത്രത്തിൽ വളരെ കുറച്ചു ഓയിൽ സ്പ്രെഡ്ടാക്കി വെക്കുക. ഇനി ഒരു ബട്ടർ പേപ്പറും കുറച്ചു മൈദയും കൂടി മുകളിലായി ഇട്ടു ഒന്ന് തട്ടി കൊടുക്കുക.

ആദ്യം ഒരു ഡ്രൈ ആയിട്ടുള്ള മിക്സിയുടെ ജാറിലേക്ക് സാദാരണ രണ്ട് മുട്ട പൊട്ടിച്ചു വീഴ്ത്തുക. ഇനി സാദാ ഗ്ലാസിൽ അര ഗ്ലാസ് പൊടിച്ച പഞ്ചസാര,അതെ ഗ്ലാസ്സിൽ കാൽ ഗ്ലാസ് അളവിൽ ഓയിൽ, അതെ ഗ്ലാസിൽ തണുപ്പില്ലാത്ത അര ഗ്ലാസ് പാൽ,ഒരു ടീസ്പൂൺ വാനില എസ്സെൻസ്,ശേഷം ഇതെല്ലാം കൂടി ഒന്ന് ബ്ലെണ്ടാക്കി എടുക്കുക. എന്നിട്ട് ഇതൊരു ബൗളിലേക്ക് മാറ്റുക. ഇനി ഒരു ഗ്ലാസ് മൈദാ അരിപ്പയിലേക്ക് ഇട്ട് അരിച്ചു അത് ബാറ്ററിലേക്ക് ചേർത്ത് കൊടുക്കുക. ഇനി കാൽ ടീസ്പൂൺ അളവിൽ സോഡാപ്പൊടി,കാൽ ടീസ്പൂൺ ഉപ്പും കൂടി അരിച്ചു ബാറ്ററിലേക്ക് ചേർത്ത് ഇളക്കുക.

ഇനി നേരത്തെ റെഡിയാക്കി വെച്ച ചോറ്റുപാത്രത്തിലേക്ക് ഈ കേക്കിനെ ഒഴിച്ച് ടാപ്പ് ചെയ്തു കൊടുക്കുക. ഇനി പ്രീഹീറ്റ്‌ ചെയ്തു വെച്ചിരിക്കുന്ന കുക്കറിൽ ഈ ചോറ്റുപാത്രം ഇറക്കി വെച്ച് കുക്കറിന്റെ അടപ്പ് വെച്ച് അടച്ചു ലോ ഫ്ളൈമിൽ ഇരുപത്തിയഞ്ച് മിനിറ്റിൽ കേക്ക് ബേക്കായി കിട്ടുന്നതാണ്. ഇനി ഒരു സോസ് പാനിലേക്ക് അര ഗ്ലാസ് പഞ്ചസാരയ്ക്ക് അര ഗ്ലാസ് വെള്ളവും ചേർത്ത് മിക്‌സാക്കി അടുപ്പിലേക്ക് വെക്കുക. ഇനി ഒരു നാരങ്ങയുടെ പകുതി നീരും കൂടി ഈ പാനിലേക്ക് ചേർത്ത് കൊടുക്കുക. ഇനി രണ്ട് മുട്ടയുടെ വെള്ള മാത്രം ഒരു ബൗളിലേക്ക് എടുക്കുക.

ഇനി ഒരു പിഞ്ച് ഉപ്പും കൂടി മുട്ടയുടെ വെള്ളയിലേക്ക് ചേർത്ത് മിക്‌സാക്കുക. ഇനി പതഞ്ഞു വന്ന മുട്ടയിലേക്ക് ഒട്ടുന്ന പരുവമായി വന്ന പഞ്ചസാര ലായനി ചേർത്ത് വളരെ വേഗത്തിൽ തന്നെ വിസ്‌ക് കൊണ്ട് ബീറ്റാക്കി എടുക്കുക. ഇനി നല്ല ക്രീമി പരുവത്തിൽ ആയി വന്ന ക്രീം മൂന്നു ലെയറായി കട്ട് ചെയ്ത കേക്കിന്റെ എല്ലാ ഭാഗത്തും സ്പ്രെഡ്ടാക്കി കൊടുത്തു കേക്ക് ഡെക്കറേറ്റ് ചെയ്തു എടുക്കുക. അപ്പോൾ വളരെ കുറഞ്ഞ ചിലവിൽ ചെയ്തെടുക്കാൻ പറ്റുന്ന നല്ല ടേസ്റ്റിയായ കേക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ കേക്ക് ട്രൈ ചെയ്തു നോക്കണേ. സുമിസ് വ്‌ളോഗ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page