വളരെ ടേസ്റ്റിയായ ഈ സാലഡ് മതി ഒരു പ്ലേറ്റ് ചോറ് ഉണ്ണാൻ.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു വേറെയ്റ്റി സാലഡ് ഉണ്ടാക്കിയാലോ. അതെ തികച്ചും വ്യത്യസ്തമായ ഈ സാലഡ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഒരു സവാള ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളകും, ഒരു കഷ്ണം പൈനാപ്പിൾ ചെറുതായി അരിഞ്ഞത്, അര കപ്പ് മാതളം അടർത്തിയത്, ആവശ്യമായ ഉപ്പ്, കുറച്ചു വിനാഗിരി ഇത്രയുമാണ് ഈ സാലഡിന് വേണ്ട ചേരുവകൾ.

ആദ്യം ചെറുതായി അരിഞ്ഞെടുത്ത ഉള്ളി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. ഇനി കുറച്ചു ഉപ്പും കൂടി സവാളയിലേക്ക് ചേർത്ത് ഇളക്കുക. എന്നിട്ട് സവാളയെ കൈ കൊണ്ട് നല്ല പോലെ തിരുമ്മി ഉള്ളിയുടെ ചാർ മാത്രം പിഴിഞ്ഞ് കളയുക. ഇനി ഉള്ളി മാത്രം ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക. ശേഷം രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും, ചെറുതായി അരിഞ്ഞെടുത്ത പൈൻ ആപ്പിളും ചേർത്ത് കൊടുക്കുക.

ഇനി അര റ്റീസ്പൂണോളം വിനാഗിരി ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ ഇളക്കി മിക്‌സാക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സാലഡ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഇച്ചുസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page