ചപ്പാത്തി കഴിച്ചു മടുത്തോ എങ്കിൽ ഇനി മുതൽ ഈ റൊട്ടി ഒന്ന് ഉണ്ടാക്കി നോക്കൂ.

ചപ്പാത്തി കഴിക്കാൻ ഇഷ്ടമുള്ളവരാണ് മിക്കവാറുമുള്ളവരും. എന്നാൽ ചപ്പാത്തി സ്ഥിരമായി കഴിച്ചു മടുത്തവരും ഉണ്ടാകുമല്ലേ. അപ്പോൾ ഇന്ന് നമുക്കൊരു ചപ്പാത്തിയെക്കാൾ ടേസ്റ്റിൽ കിടിലൻ ഒരു റൊട്ടി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ റൊട്ടി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദാ,ഒരു കപ്പ് ആട്ട,എന്നിവ ഒരു പാത്രത്തിലേക്ക് എടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും ഓയിലും ചേർത്ത് മിക്‌സാക്കുക. ഇനി ഒരു കാപ്പോളം പാൽ കുറെച്ചെയായി ചേർത്ത് മാവ് നല്ല പോലെ കുഴച്ചെടുക്കുക.

ഇനി കുറച്ചു ഓയിൽ മാവിന്റെ മുകളിൽ തടവി വെക്കുക. ഇനി കുഴച്ചെടുത്ത മാവിനെ നനഞ്ഞ തുണി കൊണ്ട് കവർ ചെയ്തു വെക്കുക. ഇനി ചപ്പാത്തിക്ക് മാവ് എടുക്കുന്നതിനേക്കാൾ കൂടുതൽ അളവിൽ വേണം മാവിനെ ഉരുട്ടി എടുക്കാൻ. ഇനി ആവശ്യത്തിന് മൈദാ വിതറി വേണം ഓരോ ചെറിയ ബോൾ മാവിനെയും പരത്തി എടുക്കേണ്ടത്.

ഇനി വളരെ നൈസായിട്ട് പരത്തിയെടുത്ത മാവിനെ ഒന്ന് റോളാക്കി എടുക്കുക. ഇനി ഒരു കടായി അതിന്റെ അടി ഭാഗം കഴുകി നല്ല പോലെ ചൂടാക്കി എടുക്കുക. ഇനി ഉപ്പുവെള്ളം മുകളിലായി വീഴ്ത്തി കൊടുക്കുക. ഇനി ഈ റൊട്ടിയെ കാടായിയുടെ മുകളിലായി ഇട്ടു കൊടുക്കുക. ഇങ്ങനെ മറിച്ചും തിരിച്ചുമിട്ട് റൊട്ടി നല്ല പോലെ ചുട്ടെടുക്കുക.

അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ ചപ്പാത്തിയെക്കാൾ ടേസ്റ്റിലുള്ള റൊട്ടി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റൊട്ടി ഇനി ചപ്പാത്തിക്ക് പകരം ഉണ്ടാക്കി നോക്കൂ. നെബ്രാസ്‌ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

https://youtu.be/_OVPNqvwUwI

Leave a Reply

You cannot copy content of this page