ഒറ്റ മാവ് കൊണ്ട് ഇഡ്ഡലിയും ദോശയും സിമ്പിളായി ഉണ്ടാക്കാം.

ഒറ്റ മാവ് കൊണ്ട് ഇഡ്ഡലിയും ദോശയും ഉണ്ടാക്കിയാലോ. രണ്ടാഴ്ച വരെ എങ്ങനെ ഇഡ്ഡലിയും ദോശമാവും കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നും നോക്കാം. ആദ്യം ഒരു ഗ്ലാസ് ഉഴുന്നും രണ്ട് ഗ്ളാസ് പച്ചരിയും കൂടി വെള്ളത്തിൽ കുതിർത്തി എടുക്കുക. ശേഷം മുക്കാൽ ടേബിൾ സ്പൂൺ ഉലുവയും കൂടി വെള്ളത്തിൽ കുതിർത്തി എടുക്കുക. ഇനി ഇതെല്ലാം കൂടി നല്ല പോലെ അരച്ചെടുക്കുക. ശേഷം കൈ കൊണ്ട് അരച്ചെടുത്ത മാവിനെ മിക്‌സാക്കുക.

ഇനി ഒരു രാത്രി മുഴുവൻ മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. എട്ട് മണിക്കൂറായപ്പോൾ മാവ് പൊങ്ങി പരുവമായി വന്നിട്ടുണ്ട്. ഇനി ഇഡ്ഡലി ഉണ്ടാക്കാനായി മാവിനെ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം ഒരു രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് കലക്കി എടുക്കുക. ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ തടകിയ ശേഷം മാവിനെ ഒഴിച്ച് കൊടുക്കുക. ശേഷം ഇഡ്ഡലി ആവിയിൽ വേവിച്ചെടുക്കുക.

ഇനി ഒരു ബൗളിലേക്ക് ദോശക്ക് ആവശ്യമായ മാവ് എടുക്കുക. കുറച്ചു ലൂസായ ബാറ്ററാണ് ദോശക്കായി വേണ്ടത്. ശേഷം കുറച്ചു വെള്ളം ചേർത്ത് മാവിനെ ലൂസാക്കി എടുക്കുക. ഇനി ഒരു ദോശ തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഓരോ തവി വീതം മാവിനെ ഒഴിച്ച് ദോശ ചുട്ടെടുക്കുക. കട്ടി കുറഞ്ഞ ദോശയും മൊരിഞ്ഞ ദോശയും ചുട്ടെടുക്കാവുന്നതാണ്.

ഇങ്ങനെ ഉണ്ടാക്കി വെച്ചാൽ രണ്ടാഴ്ച വരെ മാവിനെ സൂക്ഷിച്ചു വെക്കാവുന്നതാണ്. ദോശയും ഇഡ്ഡലിയും ഈ മാവ് കൊണ്ട് ഉണ്ടാക്കാവുന്നതാണ്. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

<iframe width=”1280″ height=”720″ src=”https://www.youtube.com/embed/9pQKT68Njh8″ frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Leave a Reply

You cannot copy content of this page