ഇതാണ് യഥാർത്ഥ രുചിയിലുള്ള പഴം പൊരി, പണ്ട് കാലത്തെ നല്ല നാടൻ പഴം പൊരി.

മലയാളിയുടെ ഇഷ്ട വിഭവമാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം വെച്ചിട്ടുള്ള റെസിപ്പികളെല്ലാം വളരെ ടേസ്റ്റിയാണ്. എന്നാൽ ഇന്ന് നമുക്ക് നല്ല ചൂട് ചായക്കൊപ്പം കഴിക്കാൻ പറ്റിയ പഴം പൊരിച്ചത് ഒന്ന് ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയാണ് ഈ റെസിപ്പി. അപ്പോൾ എങ്ങനെയാണ് ഈ റെസിപ്പി ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ആവശ്യമായ നല്ല പഴുത്ത നേന്ത്രപ്പഴം എടുക്കുക. തൊലി കളഞ്ഞെടുത്ത പഴത്തിനെ പകുതി മുറിച്ചെടുക്കുക.

എന്നിട്ട് ഓരോ പകുതി പഴത്തിനെയും നാലായി മുറിച്ചു കനം കുറച്ചു അരിഞ്ഞെടുക്കുക. അതായത് ഒരു മുഴുവൻ പഴത്തിനെ എട്ട് പീസായി കനം കുറച്ചു അരിഞ്ഞെടുക്കുക. ഇനി ഒരു പാനിലേക്ക് നെയ്യ് ചേർത്ത് ചൂടാക്കുക. ഇനി ചൂടായി വന്ന നെയ്യിലേക്ക് നീളത്തിൽ മുറിച്ചെടുത്ത പഴം ചേർത്ത് കൊടുക്കുക. ഇനി ഒരു സൈഡ് ഒന്ന് മൂത്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. ഒരു ബ്രൗൺ കളർ ആകുന്നത് വരെ പഴം മറിച്ചും തിരിച്ചുമിട്ട് ഫ്രൈ ആക്കുക.

ഇനി പഴത്തിന്റെ രണ്ട് സൈഡും റെഡ് കളർ ആകുന്നത് വരെ ഫ്രൈ ആക്കി എടുക്കുക. ഫ്രൈ ആക്കി വെച്ചിട്ടുള്ള പഴത്തിന്റെ മുകളിലേക്ക് പഞ്ചസാര തൂകി കൊടുക്കുക. ശേഷം നല്ല ചൂട് ചായക്കൊപ്പം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ പഴം പൊരിച്ചത് ഇവിടെ റെഡിയായി വന്നിട്ടുണ്ട്.

എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. അവധിക്കാലങ്ങളിൽ കുട്ടികൾക്കൊക്കെ തയ്യാറാക്കി കൊടുക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ്. വളരെ ഈസിയാണ് ഈ ഫ്രൈ തയ്യാറാക്കാനും. വീണാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page