എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു പലഹാരമാണ് നെയ്യപ്പം. എന്നാൽ എല്ലാം പാകത്തിന് വന്നാൽ മാത്രമേ നെയ്യപ്പം സോഫ്റ്റായി കിട്ടുള്ളൂ. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായും നല്ല സോഫ്റ്റായിട്ടും എങ്ങനെ നെയ്യപ്പം ഉണ്ടാക്കാം എന്ന്. ആദ്യം ഒരു കപ്പ് പച്ചരി എടുക്കുക. ശേഷം അതിനെ വെള്ളത്തിൽ കുതിരാനായി വെക്കുക. അഞ്ചു മണിക്കൂറോളം കുതിർത്തി എടുത്ത അരിയെ വെള്ളം പൂർണ്ണമായും മാറ്റിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക.
ശേഷം നാല് ക്യൂബ്സ് ശർക്കര ഒന്ന് പൊടിച്ചെടുക്കുക. എന്നിട്ട് ഈ ശർക്കരയിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് അടുപ്പിലേക് വെക്കുക. ഇനി നല്ല പോലെ ഉരുക്കി എടുക്കുക. ശേഷം ശർക്കര പാനിയെ അരിച്ചു ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ചൂടാറി വന്ന മിക്സിനെ നേരത്തെ അരി ഇട്ടു വെച്ച ജാറിലേക്ക് ചേർത്ത് അരച്ചെടുക്കുക. ചെറിയ തരികളായി അരച്ചടുത്ത മാവിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർത്ത് അരച്ചെടുക്കുക. കുറച്ചും കൂടി ശർക്കര പാനി ചേർത്ത് വേണം അരച്ചെടുക്കാൻ. ശേഷം ഒരു ടീസ്പൂൺ എള്ളും, ഒരു ടീസ്പൂൺ ജീരകവും, കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചത്, ഒരു ടേബിൾ സ്പൂൺ നെയ്യും, രണ്ട് പിഞ്ച് ഉപ്പും ചേർത്ത് നന്നായി മിക്സാക്കുക.
എന്നിട്ട് ഈ മാവിനെ എട്ടു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം നല്ല പെർഫെക്റ്റായി വന്ന മാവിനെ നല്ല പോലെ മിക്സാക്കിയ ശേഷം ഒരു ചട്ടിയിൽ എണ്ണചൂടാക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ഓരോ തവി മാവ് വീതം കോരി ഒഴിച്ച് നെയ്യപ്പം ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ നെയ്യപ്പം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. പാചകം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി
എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
