നിങ്ങൾ കാശ്മീരി പുലാവ് കഴിച്ചിട്ടുണ്ടോ. ഇത് കുട്ടികൾക്ക് വേണ്ടീട്ടുള്ള റെസിപ്പിയാണ് കേട്ടോ കാരണം ഈ പുലാവിൽ കൂടുതലായും ഫ്രൂട്സും നട്ട്സുമാണ് ചേർത്തിരിക്കുന്നത്. അപ്പോൾ ഈ പുലാവ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം കാൽ ഗ്ലാസ് പാലിലേക്ക് കുറച്ചു കുങ്കുമപ്പൂ ചേർത്ത് മിക്‌സാക്കി വെക്കുക. ഇനി കുറച്ചു നട്ട്സ്,ബാധാം,ഒരു കറുകപ്പട്ട,രണ്ടു പീസ് ഗ്രാമ്പൂ,രണ്ട്ഏലക്കായ, ഒരു സവാള നീളത്തിൽ അരിഞ്ഞെടുക്കുക.
ഇനി ആപ്പിൾ,മാതളം,പൈൻ ആപ്പിൾ അങ്ങനെ എല്ലാ ഫ്രൂട്സും ചെറുതായി അരിഞ്ഞെടുക്കുക. ആദ്യം ഒരു ഗ്ലാസ് അരി മുപ്പത് മിനിറ്റോളം സോക് ചെയ്തു വെച്ചിരിക്കുക. ഇനി ഒരു പാനിലേക്ക് കുറച്ചു ഓയിൽ ചേർത്ത് ചൂടാക്കാനായി അടുപ്പിലേക്ക് വെക്കുക. ഇനി എടുത്തു വെച്ചിട്ടുള്ള ഡ്രൈ ഫ്രൂട്ടിൽ നിന്നും കുറെച്ചെയായി ചേർത്ത് മൂപ്പിച്ചു കോരി മാറ്റുക. ശേഷം എടുത്തു വെച്ചിട്ടുള്ള ഒരു സവാള എണ്ണയിലേക്ക് ചേർത്ത് മൂപ്പിച്ചു കോരി മാറ്റുക. ഇനി കുക്കർ എടുക്കുക.
ശേഷം ചൂടായി വന്ന കുക്കറിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ഇനി രണ്ട് ഏലക്കായ,രണ്ട് ഗ്രാമ്പൂ, ചേർത്ത് ഒന്ന് മൂപ്പിച്ച ശേഷം അരി ചേർത്ത് കൊടുക്കുക. ഇനി ചോറ് ഒന്ന് ഡ്രൈ ആക്കിയ ശേഷം നേരത്തെ കുങ്കുമപ്പൂ മിക്‌സാക്കി വെച്ച പാൽ ചേർത്ത് കൊടുക്കുക. ഇനി ഒന്നര ഗ്ലാസ് വെള്ളവും കൂടുതൽ ഉപ്പ് തോന്നുക വിധം ഉപ്പ് ഇട്ടു കൊടുക്കുക. ഇനി ഒരു നുള്ളു ഷുഗറും ചേർത്ത് അടച്ചു വെച്ച് ഒരു ഫിസിൽ വരുന്നത് വരെ കുക്ക് ചെയ്യുക.
ഇനി വെന്തു വന്ന ചോറിലേക്ക് വറുത്തു വെച്ചിട്ടുള്ള ഡ്രൈ ഫ്രൂട്സും ഫ്രൂട്സും സവാളയും ചേർത്ത് ഗാർണിഷ് ചെയ്തു സെർവ് ചെയ്യാം. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ കാശ്മീരി പുലാവ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വീണാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യുക.
