ഇന്ന് നമുക്ക് റവ കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. നല്ല ക്രിസ്പിയായിട്ടുള്ളതും, ഉള്ളിൽ നല്ല സോഫ്റ്റ് ആയിട്ടുള്ളതുമായ ഒരു പലഹാരമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് വറുക്കാത്ത റവ എടുക്കുക. എന്നിട്ട് അതിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റിയ ശേഷം നല്ലപോലെ പൊടിച്ചെടുക്കുക. നല്ലപോലെ പൊടിച്ചെടുത്ത റവയിലേക്ക് പാകത്തിനുള്ള ഉപ്പും, ഒന്നര ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും, ചേർത്ത് കൈകൊണ്ട് നല്ലപോലെ മിക്‌സാക്കി എടുക്കുക.
ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവ് നല്ല സ്മൂത്തായി കുഴച്ചെടുക്കുക. ചപ്പാത്തിക്ക് മാവ് കുഴക്കുന്നതിനേക്കാൾ കുറച്ചുകൂടി ലൂസായ രീതിയിൽ കുഴച്ചെടുക്കുക. കയ്യിൽ ഒട്ടിപ്പിടിക്കുന്ന പരുവത്തിൽ വേണം റവയെ കുഴച്ചെടുക്കാൻ. ശേഷം കുഴച്ചെടുത്ത മാവിനെ അടച്ച് 10 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വയ്ക്കുക. നല്ല സോഫ്റ്റായി വന്ന മാവിനെ ചെറിയ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. എന്നിട്ട് കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം ഓരോ ബോളും പരത്തിയെടുക്കുക.
ഒരുപാട് കട്ടിയുമല്ല, ഒരുപാട് തിന്നുമല്ല ആ ഒരു പരുവത്തിൽ വേണം ഈ മാവിനെയും പരത്തി എടുക്കാൻ. ശേഷം ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. നല്ലപോലെ ചൂടായ എണ്ണയിലേക്ക് ഓരോ പരത്തിയെടുത്ത മാവിനേയും ഇട്ടു കൊടുക്കുക. എന്നിട്ട് ഫ്രൈ ചെയ്തു കോരിയെടുക്കുക. എല്ലാ സൈഡും നല്ല പോലെ പൊങ്ങി മൂത്തു വരുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ളതും, നല്ല ക്രിസ്പിയായിട്ടുള്ളതുമായ റവ കൊണ്ട് തയ്യാറാക്കിയ പൂരി ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായും ടേസ്റ്റിയായും ചെയ്ത് എടുക്കാൻ കഴിയുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്ത് നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
