പെർഫെക്ട് നെയ്‌ച്ചോറും മയോണൈസ് ചിക്കനും.

നെയ്‌ച്ചോറും ചിക്കെൻ കറിയും കഴിക്കാൻ ആരാ കൊതിക്കാത്തത് അല്ലെ. എന്നാൽ സാദാരണ ചിക്കനിൽ നിന്നും മയോണൈസ് ചിക്കാനാണെങ്കിലോ പിന്നെ പറയേം വേണ്ട. പ്രഷർ കുക്കറിൽ ഉണ്ടാക്കുന്ന ഈ നെയ്‌ച്ചോറിന്റെ ടേസ്റ്റാണെങ്കിലോ ഒരു രക്ഷയുമില്ല. അപ്പോൾ ഇന്ന് നമുക്ക് എങ്ങനെയാണ് ഈ നെയ്‌ച്ചോറും മയോണൈസ് ചിക്കൻ കറിയും ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം മയോണൈസ് വെച്ചിട്ടുള്ള ചിക്കൻ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ചേർത്ത് കൊടുക്കുക.

ശേഷം രണ്ട് മീഡിയം സൈസിലുള്ള സവാള കൊത്തിയരിഞ്ഞു എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് വാടി വന്ന സവാളയിലേക്ക് വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ചതച്ചത് ചേർത്ത് മിക്‌സാക്കുക. ഇനി ഒരു തണ്ട് കറിവേപ്പിലയും ഒരു ടേബിൾ സ്പൂൺ കുരുമുളക് പൊടിയും ഒരു ടേബിൾ സ്പൂൺ സോയ സോസും രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോസും ചേർത്ത് മിക്‌സാക്കുക. ശേഷം വൃത്തിയാക്കി വെച്ചിട്ടുള്ള ചിക്കൻ ഇതിലേക്ക് ചേർത്ത് ഇളക്കുക.

ഇനി ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് അടച്ചിട്ടു വെച്ച് വേവിച്ചെടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു മുട്ടയും ഒരു അല്ലി വെളുത്തുള്ളി,ഒരു ടീസ്പൂൺ നാരങ്ങാ നീര്,ആവശ്യത്തിന് ഉപ്പും അര കപ്പ് സൺ ഫ്‌ളവർ ഓയിൽ കുറെച്ചെയായി ചേർത്ത് മയോണൈസ് റെഡിയാക്കി എടുക്കുക. ഇനി വെന്തു വന്ന ചിക്കെന്റെ മുകളിലേക്ക് കുറച്ചു മല്ലിയിലയും ചേർത്ത് ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി തണുത്തു വന്ന ചിക്കനിലേക്ക് മയോണൈസ് ചേർത്ത് മിക്‌സാക്കുക.

ഇനി പ്രെഷർ കുക്കറിൽ നെയ്‌ച്ചോർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ. ഈ നെയ്‌ച്ചോറിനൊപ്പം കഴിക്കാൻ പറ്റിയ കറിയാണ് ഇത്. എല്ലാവരും നെയ്‌ച്ചോറിനൊപ്പം ഈ കറിയും ട്രൈ ചെയ്തു നോക്കണേ. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page