ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ചിക്കൻ റോസ്റ്റ് ഉണ്ടാക്കിയാലോ. തികച്ചും സ്പെഷ്യലായാണ് ഈ ചിക്കൻ റോസ്റ്റ് ഉണ്ടാക്കുന്നത്. അപ്പോൾ നമുക്ക് ഈ ചിക്കൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കിലോയുടെ ഒരു ചിക്കൻ എടുക്കുക. ചിക്കൻറെ സ്കിന്നോടുകൂടി വേണം ഈ ചിക്കൻ എടുക്കാൻ. ശേഷം ചിക്കനെ നല്ല പോലെ വരഞ്ഞെടുക്കുക. ഇനി ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു സവാള അരിഞ്ഞത്, ഒരു ചെറിയ തക്കാളി, അഞ്ചു വലിയ പീസ് വെളുത്തുള്ളി, ഒരു പീസ് ഇഞ്ചി, ഒരു പച്ചമുളക് എന്നിവ ചേർത്ത് അരക്കുക. ശേഷം അരപ്പിനെ ഒരു പാത്രത്തിലേക്ക് മാറ്റുക.
ശേഷം അതിനൊപ്പം ഒരു ടേബിൾ സ്പൂൺ മുളക്പൊടി, രണ്ട് ടേബിൾ സ്പൂൺ തൈര്, ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര്, അര ടീസ്പൂൺ അറബിക് മസാല, ആവശ്യത്തിനുള്ള ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം വരഞ്ഞു വെച്ചിട്ടുള്ള ചിക്കനിലേക്ക് മസാല തേച്ചു പിടിപ്പിക്കുക. ശേഷം ചിക്കന്റെ ഉള്ളിലായി രണ്ട് സവാള പകുതിയായി മുറിച്ചു വെച്ച് കൊടുക്കുക. ഇനി മൂന്നു വെളുത്തുള്ളി കൂടി ഉള്ളിലായി വെച്ച് കൊടുക്കുക. ശേഷം ചിക്കൻറെ മുകൾ ഭാഗം സൂചിയും നൂലും കൊണ്ട് തുന്നി എടുക്കുക. ശേഷം ചിക്കന്റെ കാലും ഒരു നൂൽ കൊണ്ട് കെട്ടുക.
ഇനി ഒരു അലുമിനിയം പേപ്പർ കൊണ്ട് ചിക്കൻ വെച്ചിട്ടുള്ള പാത്രം ഒന്ന് കവർ ചെയ്തു എടുക്കുക. ശേഷം ഒരു രാത്രി മുഴുവൻ ഫ്രീസറിൽ വെക്കുക. എന്നിട്ട് ചിക്കൻ ഫ്രൈ ആകുന്നതിനു മൂന്നു മണിക്കൂർ മുൻപ് പുറത്തു വെക്കുക. ഇനി ഒരു തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം തവയിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഓയിലിന്റെ മുകളിലായി രണ്ട് വാഴയില കീറിയത് വെച്ച് ചിക്കൻ മുകളിലായി വെക്കുക. ഇനി ഒരു മൺചട്ടി കൊണ്ട് കവർ ചെയ്തു കൊടുക്കുക. അര മണിക്കൂർ ലോ ഫ്ളൈമിൽ വെച്ച് കൊടുക്കുക. ശേഷം ചിക്കൻ തിരിച്ചിട്ട് കൊടുക്കുക.
ശേഷം വീണ്ടും തിരിച്ചിട്ട് അര മണിക്കൂറോളം ഫ്രൈ ആക്കി എടുക്കുക. ഇനി തിരിച്ചും മറിച്ചുമിട്ട് ചിക്കൻ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഫുൾ ചിക്കൻ ഫ്രൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ചിക്കൻ ഫ്രൈ ആക്കി നോക്കൂ. വളരെ ടേസ്റ്റിയായ ഒരു ചിക്കൻ ഫ്രയാണ് ഇത്. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
