ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ജിലേബി കഴിച്ചാലോ. മധുരമുള്ള പലഹാരങ്ങളിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു സ്നാക്കാണ് ജിലേബി. അപ്പോൾ ഇന്ന് നമുക്ക് ഈ ജിലേബി തയ്യാറാക്കുന്നതെ എങ്ങെനെയെന്നു നോക്കാം. സാദാരണ ഉഴുന്നുഒക്കെ അരച്ചിട്ടാണ് ജിലേബി ഉണ്ടാക്കാറ്. എന്നാൽ ഇൻസ്റ്റന്റായിട്ട് ജിലേബി തയ്യാറാക്കിയാലോ. അപ്പോൾ നോക്കാം എങ്ങനെയാണ് ഈ ജിലേബി തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ഇനി ഒന്നേമുക്കാൽ കപ്പ് പഞ്ചസാര വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി നാലോ അഞ്ചോ ഏലക്ക ചതച്ചതും കൂടി ഈ മിക്സിലേക്ക് ചേർത്ത് മിക്സാക്കുക. ശേഷം ഫ്ളൈയിം ഓണാക്കി പഞ്ചസാരയും വെള്ളവും നന്നായി അലിയിച്ചെടുക്കുക. ഇനി കയ്യിൽ ഒട്ടി വരുന്ന പരുവത്തിൽ അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. ഇനി ഒന്നര ടീസ്പൂൺ അളവിൽ നാരങ്ങാ നീരും കൂടി ചേർത്ത് കൊടുക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് മൂന്നു ടേബിൾ സ്പൂൺ ഇളം ചൂടുള്ള വെള്ളവും, ഒരു ടീസ്പൂൺ പഞ്ചസാരയും, അര ടീസ്പൂൺ അളവിൽ ഈസ്റ്റും ചേർത്ത് മിക്സാക്കിയ ശേഷം പതിനഞ്ചു മിനിറ്റോളം മാറ്റി വെക്കുക.
ഇനി ഇരുനൂറ്റി അൻപത് ഗ്രാം കപ്പിൽ ഒരു കപ്പ് മൈദാ മറ്റൊരു പാത്രത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ കടലമാവും, ഒരു ടേബിൾ സ്പൂൺ നെയ്യും, നേരത്തെ മികസാക്കി മാറ്റി വെച്ച ഈസ്റ്റ് മിക്സും ചേർത്ത് നന്നായി മിക്സാക്കുക. ഇനി കുറെച്ചെയായി വെള്ളം ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ഇനി പത്തു മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാൻ വെച്ച ശേഷം ഒരു ബോട്ടിലിലേക്ക് മാറ്റുക. ഇനി നന്നായി ചൂടായി വന്ന എണ്ണയിൽ മാവിനെ ജിലേബിയുടെ ഷെയ്പ്പിൽ ചുറ്റിച്ചു കൊടുക്കുക.
ഇനി രണ്ടു സൈഡും വെന്തു വന്ന ജിലേബിയ ചൂടായിട്ടുള്ള ഷുഗർ സിറപ്പിലേക്ക് ഇട്ടു കൊടുക്കുക. ഒരു മിനിട്ടോളം ഷുഗർ സിറപ്പിൽ ഡിപ്പാക്കിയ ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഇൻസ്റ്റന്റ് ജിലേബി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഫാത്തിമാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
