ആട്ടപ്പൊടി കൊണ്ട് വായിലിട്ടാൽ അലിഞ്ഞിറങ്ങും പാൽ കേക്ക്.

മധുരം കഴിക്കാൻ കൊതിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് ഗോതമ്പ് പൊടി വെച്ചിട്ട് ഒരു മധുരം കഴിച്ചാലോ. അതെ വളരെ ടേസ്റ്റിയായ ഈ മധുരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം ഒരു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക. ഇനി മൂന്നു ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാര ചേർത്ത് കൊടുക്കുക. ഇനി അര ടീസ്പൂൺ അളവിൽ ഏലയ്ക്ക പൊടി, ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി മിക്‌സാക്കുക.

ശേഷം ഈ മിക്സിലേക്ക് ഒന്നേ കാൽ കപ്പ് ഗോതമ്പ് പൊടി ചേർത്ത് കൊടുക്കുക. ഇനി കാൽ ടീസ്പൂൺ അളവിൽ ബേക്കിങ് സോഡയും, മൂന്നു ടേബിൾ സ്പൂൺ പാൽപ്പൊടിയും, ചേർത്ത് കൈ വെച്ച് നന്നായി മിക്‌സാക്കുക, ശേഷം ഇളം ചൂടുള്ള പാൽ കുറെച്ചെയായി ചേർത്ത് കൈ കൊണ്ട് കുഴച്ചെടുക്കുക. ഇനി ഒരു ടീസ്പൂൺ നെയ്യും ചേർത്ത് ഒന്നും കൂടി മാവിനെ മയപ്പെടുത്തുക. ഇനി ഒരു ചപ്പാത്തി കല്ലിൽ മാവിനെ വെച്ച് പരത്തിക്കൊടുക്കുക.

ഇനി പരത്തിയെടുത്ത മാവിനെ കറക്ട് സ്‌കോയാർ ഷെയ്പ്പിൽ മുറിച്ചെടുത്ത ശേഷം നാല് പീസുകളാക്കി നീളത്തിൽ മുറിച്ചടുക്കുക. ഇനി സെന്റർ ഭാഗത്തും മുറിച്ചു കൊടുത്ത ശേഷം നല്ല ചൂടിയി വന്ന ഓയിലിലേക്ക് ഇട്ടു ഫ്രൈ ആക്കി എടുക്കുക. ഇനി മുക്കാൽ കപ്പ് പഞ്ചസാരയും, ഒരു കപ്പ് വെള്ളവും ഒരു പാനിലേക്ക് ചേർത്ത് മിക്‌സാക്കുക. ഇനി അടുപ്പിലേക്ക് വെച്ച് അലിയിച്ചെടുക്കുക. ഇനി തിളച്ചു ചെറിയ കട്ടിയായി വന്നാൽ ഫ്ളൈമിൽ നിന്നും മാറ്റി വെക്കുക.

ഇനി ഫ്രൈ ആക്കി എടുത്ത സ്വീറ്റിനെ നല്ല ചൂടുള്ള ഷുഗർ സിറപ്പിലേക്ക് ഇട്ടു ഒന്ന് ഡിപ്പാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പാൽ കേക്ക് റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഫാത്തിമാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page