മാമ്പഴ പുളിശ്ശേരി ഇഷ്ടമില്ലാത്തവർ ആരാ അല്ലെ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു മാമ്പഴ പുളിശ്ശേരി എങ്ങനെ ഈസിയായി ഉണ്ടാക്കാം എന്ന് കണ്ടാലോ. ഈ കറി തയ്യാറാക്കാൻ വേണ്ടി പഞ്ചാര മാങ്ങയാണ് എടുത്തിട്ടുള്ളത്. ആറു പീസ് മാങ്ങാ കൊണ്ടാണ് ഈ കറി തയ്യാറാക്കുന്നത്. ആദ്യം നല്ല പഴുത്ത മാങ്ങയുടെ തൊലി കളയുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം രണ്ട് പച്ചമുളകും, കുറച്ചു കറിവേപ്പിലയും,കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളക്പൊടി, ഒന്നര കപ്പ് വള്ളവും ചേർത്ത് അടച്ചു വെച്ച് വേവിച്ചെടുക്കുക.
പത്തു മിനിറ്റോളം വെന്തു വന്ന ശേഷം തുറന്നു നോക്കി ഇളക്കി അടുപ്പിൽ നിന്നും മാറ്റി വെക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങയും, അര ടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് അരച്ചടുക്കുക. ഇനി വെന്തു വന്ന മാങ്ങയിലേക്ക് ചേർത്ത് മിക്സാക്കുക. ഇനി അര കപ്പ് വെള്ളം അരച്ചെടുത്ത മിക്സിയുടെ ജാറിലേക്ക് ചേർത്ത് ഒന്ന് കലക്കി കറിയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി കറി തിളക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക.
ഇനി തിളച്ചു വന്ന കറിയിലേക്ക് രണ്ട് ടീസ്പൂൺ ശർക്കര ചേർത്ത് മിക്സാക്കുക. ഇനി വെന്തു വറ്റി വന്ന കറി അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. ശേഷം തണുത്തു വന്ന കറിയിലേക്ക് അര കപ്പ് ഉടച്ചെടുത്ത തൈര് ചേർത്ത് മിക്സാക്കുക. ഇനി ഒരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം രണ്ട് ടീസ്പൂൺ കടുകും, നാല് വറ്റൽമുളക് മുറിച്ചതും, കറിവേപ്പിലയും, കാൽ ടീസ്പൂൺ മുളക്പൊടിയും,കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് മിക്സാക്കി കറിയിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി നന്നായി മിക്സാക്കിയ ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ മാമ്പഴ പുളിശ്ശേരി റെഡിയായി വന്നിട്ടുണ്ട്. ഈ ഓണത്തിന് നല്ലൊരു മാമ്പഴ പുളിശ്ശേരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ. വളരെ ടേസ്റ്റിയായ ഈ കറി കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
