ഉഴുന്ന് വടയെ വെല്ലും രുചിയിൽ അരിപ്പൊടി കൊണ്ട് കിടിലൻ ക്രിസ്പി വട

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു വട ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന അരിപ്പൊടി വെച്ചിട്ടാണ് ഈ വട തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് അരിപ്പൊടി എടുക്കുക. ശേഷം മുക്കാൽ കപ്പ് തൈരും, കൂടി അരിപ്പൊടിയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും, ഒരു പച്ചമുളക് ചതച്ചതും, ഇനി ഒന്നര കപ്പ് വെള്ളം ചേർത്ത് ഇളക്കുക.

ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി ഈ മിക്സിനെ ഒരു പാനിലേക്ക് മാറ്റിയ ശേഷം കൈ വിടാതെ ഇളക്കുക. ലോ ഫ്ളൈമില്ലിട്ടു വേണം ഇത് കുറുക്കി എടുക്കാൻ. ശേഷം ഇളക്കി മാവിനെ തിക്കായി എടുക്കുക. ഇനി പാത്രത്തിൽ നിന്നും വിട്ടു വരുന്ന പാകം വരെ ഇളക്കി ഇളക്കി എടുക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്തു തണുത്തു വന്ന മാവിലേക്ക് കുറച്ചു കുരുമുളക് ചതച്ചതും, കുറച്ചു മല്ലിയില അരിഞ്ഞതും, ഒരു സവാള അരിഞ്ഞതും ചേർത്ത് ഇളക്കുക.

ഇനി ഒരു നുള്ളു മഞ്ഞൾപ്പൊടി കൂടി ചേർത്ത് നന്നായി മിക്‌സാക്കുക. കൈ കൊണ്ട് കുഴച്ചെടുക്കുന്നതാണ് നല്ലത്. ശേഷം കുഴച്ചെടുത്ത മാവിനെ പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം പാകമായി വന്ന മാവിനെ കയ്യിൽ കുറച്ചു വെള്ളം നനച്ച ശേഷം വടയുടെ ഷെയ്പ്പിൽ ഉരുട്ടി എടുക്കുക. ശേഷം ഓരോ ഉരുളയാക്കി എടുക്കുക. ശേഷം ഒന്ന് പരത്തി എടുക്കുക. എന്നിട്ട് നടുവിലായി ഒരു കുഴിയിട്ട ശേഷം വട ഷെയ്‌പ്പാക്കി എടുക്കുക.

ഇനി ഒരു പാനിൽ എണ്ണ ചൂടാക്കിയ ശേഷം ഓരോ വടയായി ഇട്ടു ഫ്രൈ ആക്കി എടുക്കുക. ഒരു സൈഡ് മൂത്തു വന്നാൽ മറിച്ചിട്ട് കൊടുക്കുക. ശേഷം ഓയിലിൽ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ നല്ല ക്രിസ്പിയായ ഒരു വടയാണ് ഇത്. എല്ലാവരും ഇങ്ങനെ വട തയ്യാറാക്കി നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply