ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു സ്വീറ്റ് പരിചയപ്പെട്ടാലോ. അതെ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു മധുരമാണ് ഗുലാബ് ജാമുൻ. അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഗുലാബ് ജാമുൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം ഒരു കപ്പ് റവ ഈ പാനിലേക്ക് ചേർത്ത് കൊടുക്കുക. ആദ്യം റവ ഒന്ന് റോസ്റ്റാക്കി എടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു പാനിലേക്ക് രണ്ട് കപ്പ് ഷുഗർ ചേർത്ത് കൊടുക്കുക.
ശേഷം പഞ്ചസാരയിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. ഇനി കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് നന്നായി മിക്‌സാക്കി എടുക്കുക. ശേഷം ഈ പാനി ഒന്ന് ഒട്ടുന്ന പരുവമായാൽ ഫ്ളൈയിം ഓഫ് ചെയ്യാം. എന്നിട്ട് ഒരു പാനിൽ ഒരു ടീസ്പൂൺ നെയ് ചേർത്ത് ചൂടാക്കുക. ഇനി നാലര കപ്പ് പാലും കൂടി ചേർത്ത് കൊടുക്കുക. ഇനി മൂന്നു ടേബിൾ സ്പൂൺ പാൽപ്പൊടിയും, മൂന്നു ടേബിൾ സ്പൂൺ പഞ്ചസാരയും കൂടി ഈ പാലിലേക്ക് ചേർത്ത് ഇളക്കുക. ഇനി തിളക്കാൻ തുടങ്ങുന്ന പാലിലേക്ക് വറുത്തു വച്ചിട്ടുള്ള റവ ചേർത്ത് ഇളക്കുക.
ഇനി നല്ല പോലെ ഇളക്കി ഇടിയപ്പത്തിന്റെ മാവിന്റെ പരുവത്തിൽ മാവിനെ കുഴച്ചെടുക്കുക. ഇനി നല്ല പോലെ കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളാക്കി ഉരുട്ടി എടുക്കുക. എന്നിട്ട് നല്ല ചൂടായി വന്ന എണ്ണയിൽ ഈ ബോളുകൾ ഇട്ടു ഫ്രൈ ആക്കി എടുക്കുക. ശേഷം ചൂടോടുകൂടി പഞ്ചസാര പാനിയിലേക്ക് ഇട്ടു കൊടുക്കുക. ശേഷം കുറച്ചു നേരം ഇതിൽ മുക്കി വെക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗുലാബ് ജാമുൻ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ, ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
