വെറും 3 ചേരുവകൾ കൊണ്ട് പഞ്ഞിപോലൊരു ചോക്ലേറ്റ് കേക്ക്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റ് റെസിപ്പിയാണ് കേക്ക്. എന്നാൽ ഇന്ന് നമുക്ക് വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ആർക്കും സിമ്പിളായി ചെയ്‌തെടുക്കാൻ പറ്റുന്ന ഒരു കേക്ക് തയാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ കേക്ക് എങ്ങനെയാണ്‌ തയാറാക്കുന്നത് എന്ന് നോക്കാം. അതിനായി 150 ഗ്രാം വീതമുള്ള 2 പാക്കറ്റ് ബോർബോൺ ബിസ്കറ്റ് എടുക്കുക. ശേഷം ബിസ്കറ്റിനെ ഒരു ബൗളിലേക്ക് മാറ്റുക.

എന്നിട്ട് ബിസ്കറ്റിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റിയ ശേഷം നല്ല ഫൈൻ പൗഡറായി പൊടിച്ചെടുക്കുക. ഇനി പൊടിച്ചെടുത്ത പൗഡറിലേക്ക് ഒന്നേകാൽ ടീസ്പൂൺ ബേക്കിങ് പൗഡറും, ഒരു കപ്പ് പാലും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ഒരു സോസ് പാനിലേക്ക് കുറച്ചു എണ്ണ തടവുക. എന്നിട്ട് അതിലേക്ക് ഒരു ബട്ടർ പേപ്പർ വെച്ച് അതിലേക്കും എണ്ണ തടവുക. ശേഷം കലക്കി വെച്ചിട്ടുള്ള ബാറ്റർ ഈ പാനിലേക്ക് ഒഴിക്കുക.

എന്നിട്ട് മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിന്റെ മുകളിലായി ബാറ്റർ ഒഴിച്ച സോസ് പാൻ വെച്ച് കൊടുക്കുക. എന്നിട്ട് അടച്ചുവെച്ചു കേക്ക് ബേക്കാക്കി എടുക്കുക. എന്നിട്ട് ഒരു കപ്പ് വിപ്പിംഗ് ക്രീം ബീറ്റാക്കി എടുക്കുക. എന്നിട്ട് അതിനെ കേക്കിലേക്ക് തേച്ചു പിടിപ്പിക്കുക. ശേഷം ഫ്രിഡ്ജിലേക്ക് വെച്ച് കേക്ക് സെറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചോക്ലേറ്റ് കേക്ക് തയ്യാറായിട്ടുണ്ട്. ആർക്കും സിമ്പിളായി ചെയ്‌തെടുക്കാൻ പറ്റുന്ന ഒരു കേക്ക് റെസിപ്പിയാണിത്. ട്രൈ ചെയ്തു നോക്കണേ.

Leave a Reply