രണ്ട് കപ്പ് ചോറും, ഒരു നേന്ത്രപ്പഴവും കൊണ്ട് വായിലിട്ടാൽ അലിഞ്ഞുപോകും ഒരു ഉഷാർ പലഹാരം.

ഇനി മുതൽ ചോറ് ബാക്കി വന്നാൽ കളയല്ലേ. ഇന്ന് നമുക്ക് ചോറ് കൊണ്ടും പഴം കൊണ്ടും ചെയ്തെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഹൽവയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വളരെ ടേസ്റ്റിയായ ഈ പലഹാരം എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു നേന്ത്രപ്പഴം നല്ല പഴുത്തത് നോക്കി എടുക്കുക. ശേഷം ചെറിയ പീസുകളായി മുറിച്ചെടുത്ത പഴത്തെ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഒരു കപ്പ് തേങ്ങാപ്പാൽ, നാല് പീസ് ഏലക്ക, ഇത്രയും ചേർത്ത് നല്ല പോലെ കട്ടയില്ലാതെ അരച്ചെടുക്കുക.

ശേഷം രണ്ട് കപ്പ് ചോറ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തുകൊടുക്കുക. എന്നിട്ട് അര കപ്പോളം വെള്ളം കൂടി ചേർത്ത് അരച്ചെടുക്കുക. ഇനി ഈ മിക്സിനെ ഒരു ബൗളിലേക്ക് മാറ്റിയ ശേഷം കാൽ കപ്പ് കോൺഫ്‌ളർ മറ്റൊരു ബൗളിലേക്ക് മാറ്റുക. ശേഷം കുറച്ചു വെള്ളത്തിൽ കട്ടകളില്ലാതെ കലക്കി എടുക്കുക. ഇനി ഈ മിക്സ് അരച്ചെടുത്ത ചോറിലേക്ക് ചേർത്ത് ഇളക്കുക. ശേഷം പഴത്തിന്റെ പേസ്റ്റും കൂടി ചേർത്ത് ഇളക്കുക. എന്നിട്ട് നല്ല പോലെ മിക്‌സാക്കിയ ശേഷം രണ്ട് നുള്ളു ഉപ്പ്, ചേർത്ത് ഇളക്കുക. ഇനി രണ്ട് അച്ചു ശർക്കര കുറച്ചു വെള്ളത്തിൽ ഉരുക്കി എടുക്കുക.

ഇനി മറ്റൊരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ഇനി അരച്ച് വെച്ചിട്ടുള്ള മിക്സ് ഈ പാനിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഇനി ചൂടായി വന്ന മിക്സിലേക്ക് ശർക്കര പാനി അരിച്ചു ചേർത്ത് കൊടുക്കുക. ശേഷം നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കുറുകി വരാൻ തുടങ്ങുന്ന മിക്സിലേക്ക് കുറെച്ചെയായി നെയ്യ് ചേർത്ത് ഇളക്കുക. ഇനി പാനിൽ നിന്നും വിട്ടു വരുന്ന പരുവം വരെ നെയോ ഓയിലോ ചേർത്ത് ഇളക്കുക. ഇനി കുറച്ചു നട്ട്സും കൂടി ചേർത്ത് ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി ഒരു റൌണ്ട് പാത്രത്തിൽ ഈ മിക്സ് ഒഴിച്ച് സെറ്റാക്കി എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ചോറും പഴവും കൊണ്ടുള്ള ഹൽവ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ബാക്കി വന്ന ചോറും പഴവും ഉണ്ടെങ്കിൽ ഈ പലഹാരം ഇപ്പോൾ തന്നെ തയ്യാറാക്കാൻ മറക്കല്ലേ. ഫാത്തിമാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page