കോഫി പുഡ്ഡിംഗ് ഒരു തവണ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പുഡ്ഡിംഗ് പരിചയപ്പെട്ടാലോ. കോഫി വെച്ചിട്ടാണ് ഈ പുഡ്ഡിംഗ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം വളരെ സ്പെഷ്യലായ ഈ പുഡ്ഡിംഗ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി രണ്ട് കപ്പ് അളവിൽ പാൽ ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം പാലിനെ നന്നായി ചൂടാക്കുക. എന്നിട്ട് കാൽ കപ്പ് പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ അളവിൽ ഇൻസ്റ്റന്റ് കോഫി പൌഡർ എടുക്കുക.

ഇനി ചെറിയ ചൂടുള്ള വെള്ളത്തിൽ ഈ പൊടി കലക്കി എടുക്കുക. ഇനി നാല് ടേബിൾ സ്പൂൺ അളവിൽ കോൺഫ്ലോർ ചെറിയ ചൂടുള്ള വെള്ളത്തിൽ കലക്കി എടുക്കുക. ഇനി തിളച്ചു വന്ന പാലിലേക്ക് കോഫി മിക്സ് ഒഴിച്ച് ഇളക്കുക. ശേഷം കോൺഫ്ലോർ മിക്‌സും കൂടി ചേർത്ത് കൈ വിടാതെ ലോ ഫ്ളൈമിൽ ഇളക്കുക. ഇനി കുറുകി വന്ന മിക്സിനെ അടുപ്പിൽ നിന്നും ഇറക്കുക. ശേഷം ഈ പുഡ്ഡിംഗ് സെറ്റ് ചെയ്യാൻ വേണ്ടി ഒരു മോൾഡ് എടുക്കുക. എന്നിട്ട് അതിൽ കുറച്ചു നെയ്യ് തടകിയ ശേഷം ഈ മിക്സ് ഈ ട്രേയിലേക്ക് ഒഴിക്കുക.

ഇനി ഈ മിക്സ് നന്നായി തണുത്തതിനു ശേഷം ഫ്രിഡ്ജിലേക്ക് മാറ്റുക. രണ്ട് മണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് സെറ്റാക്കിയ ശേഷം മോൾഡിൽ നിന്നും എടുത്തു സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ കോഫി പുഡ്ഡിംഗ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page