കറിയൊന്നും വേണ്ടാതെ കഴിക്കാൻ ഇതാ ഒരു കിടിലൻ നേന്ത്രപ്പഴം കൊണ്ടുള്ള പുട്ട്.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പുട്ട് പരിചയപ്പെട്ടാലോ. അതെ വളരെ ടേസ്റ്റിയായ ഈ പുട്ട് നേന്ത്രപ്പഴം വെച്ചിട്ടാണ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം ഈ പുട്ട് തയ്യാറാക്കുന്നത് എങ്ങനെ എന്ന്. അതിനായി ഒരു നേന്ത്രപ്പഴമാണ്‌ എടുത്തിട്ടുള്ളത്. ഇനി ചെറിയ പീസുകളായി മുറിച്ചെടുത്ത പഴത്തെ ഒരു മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. ശേഷം ഒരു കപ്പ് വറുത്ത അരിപ്പൊടി ഒരു ബൗളിലേക്ക് ചേർക്കുക. ശേഷം അര ടീസ്പൂൺ ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ചെറിയ ജീരകം, ചേർത്ത് നന്നായി മിക്‌സാക്കുക.

ഇനി രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ കൂടി ഈ മാവിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് അരച്ച് വെച്ചിട്ടുള്ള മംഗോ പൾപ്പ് അര ഭാഗത്തോളം ഈ മാവിലേക്ക് ചേർത്ത് ഇളക്കുക. ശേഷം കുറെച്ചെയായി പഴം മിക്സ് ഈ മാവിലേക്ക് ചേർത്ത് പുട്ട് പരുവത്തിൽ നനച്ചെടുക്കുക. ശേഷം പുട്ട് കുറ്റിയിലേക്ക് ഒരു ചില്ല് ഇട്ട ശേഷം ഒരു സ്പൂൺ തേങ്ങ ചേർത്ത് കൊടുക്കുക. എന്നിട്ട് നനച്ചു വെച്ചിട്ടുള്ള മാവിനെ ഓരോ ലെയറുകളായി ഇട്ടു കൊടുക്കുക.

ശേഷം ആവിയിൽ വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പഴം വെച്ചിട്ടുള്ള പുട്ട് റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഹെന്നാസ് ലിൽ വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page