ഇനി ചിക്കൻ കുറുമ ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.

ചിക്കൻ കുറുമ എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു സ്പെഷ്യൽ ചിക്കൻ കുറുമ പരിചയപ്പെട്ടാലോ. അതിനായി ഒന്നേകാൽ കിലോ ചിക്കനാണ് എടുത്തിട്ടുള്ളത്. ശേഷം നല്ല പോലെ കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള ചിക്കനിലേക്ക് ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, രണ്ട് പച്ചമുളക് ചതച്ചതും, ഒരു ടേബിൾ സ്പൂൺ മുളക്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ തൈരും ചേർത്ത് നന്നായി മിക്‌സാക്കുക.

എന്നിട്ട് ഇരുപത് മിനിറ്റോളം ചിക്കനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു പാൻ അടുപ്പിലേക്ക് വെക്കുക. ഇനി മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ചേർക്കുക. ഇനി ചൂടായി വന്ന എണ്ണയിൽ രണ്ട് കഷ്ണം പട്ടയും, മുക്കാൽ ടീസ്പൂൺ അളവിൽ കുരുമുളകും, ചേർത്ത് മൂപ്പിച്ച ശേഷം മൂന്നു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ചെറുതായി കളർ മാറി വന്ന സവാളയിലേക്ക് കുറച്ചു ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് വഴറ്റുക. ശേഷം രണ്ട് ചെറിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി മിക്സിയുടെ ജാറിലേക്ക് അര കപ്പോളം തേങ്ങയും, ഒരു ടേബിൾ സ്പൂൺ നട്ട്സും, മുക്കാൽ ടീസ്പൂൺ പെരിഞ്ജീരകവും, കാൽ ടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് കൊടുക്കുക.

ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി വെന്തു ഉടഞ്ഞു കിട്ടിയ തക്കാളിയിലേക്ക് ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, ചേർത്ത് മൂപ്പിച്ച ശേഷം മസാല തേച്ചു വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് ഇളക്കുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് അടച്ചു വെച്ച് ചിക്കൻ മുക്കാൽ ഭാഗത്തോളം വേവിച്ചെടുക്കുക. ശേഷം മുക്കാൽ ഭാഗത്തോളം വെന്തു കിട്ടിയ ചിക്കനിലേക്ക് തേങ്ങാ അരച്ച് വെച്ച മിക്സ് ചേർത്ത് ഇളക്കുക. ഇനി എണ്ണ തെളിഞ്ഞു ചിക്കൻ വെന്തു വന്നാൽ കുറച്ചു മല്ലിയില കൂടി ചേർത്ത് ഫ്ളൈയിം ഓഫ് ചെയ്യാം.

അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ കുറുമ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page