ചീസും,ഓവനും, യീസ്റ്റും വേണ്ടാതെ ഒരു അടിപൊളി വെജിറ്റബിൾ പിസ്സ.

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ട ഒരു പലഹാരമാണ് പിസ്സ. എന്നാൽ ചീസും ഈസ്റ്റും വേണ്ടത് കൊണ്ടാണ് എല്ലാവരും പിസ്സ കഴിക്കാൻ കുറച്ചു മടി കാണിക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് ചീസും ഈസ്റ്റും വേണ്ടാതെ തയ്യാറാക്കാൻ പറ്റിയ നല്ലൊരു വെജ് പിസ്സ പരിചയപെട്ടാലോ. അതിനായി ഒരു ബൗളിലേക്ക് അര കപ്പ് മൈദാ ചേർത്ത് കൊടുക്കുക. ശേഷം കാൽ കപ്പ് തൈര് ചേർത്ത് കൊടുക്കുക. എന്നിട്ട് കാൽ ടീസ്പൂൺ ഉപ്പും, കാൽ ടീസ്പൂൺ ബേക്കിങ് പൌഡർ, കാൽ ടീസ്പൂൺ ബേക്കിങ് സോഡാ ചേർത്ത് നന്നായി മിക്‌സാക്കുക.

ഇനി മാവിനെ നന്നായി കുഴച്ചെടുത്ത ശേഷം ഇനി ഒരു പതിനഞ്ചു മിനിറ്റോളം ഈ മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ഒരു ബൗളിലേക്ക് എടുക്കുക. എന്നിട്ട് കാൽ ടീസ്പൂൺ ഉണക്കമുളക് ഗ്രേറ്റ് ചെയ്തതും, കാൽ ടീസ്പൂൺ ഗാർലിക് സോസും, നന്നായി മിക്‌സാക്കുക. ഇനി വൈറ്റ് സോസും തയ്യാറാക്കുക. എന്നിട്ട് കുഴച്ചെടുത്ത മാവിനെ രണ്ട് ബോളുകളായി മാറ്റിയ ശേഷം പരത്തി എടുക്കുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ച പിസ്സ സോസ് ചേർത്ത് കൊടുക്കുക.

ശേഷം മുകളിലായി റെഡിയാക്കി വെച്ച വൈറ്റ് സോസും ചേർത്ത് കൊടുക്കുക. ഇനി നീളത്തിൽ മുറിച്ചെടുത്ത തക്കാളിയും, ക്യാപ്സിക്കവും, വലിയ ഉള്ളിയും ചേർത്ത് കൊടുക്കുക. ശേഷം കുറച്ചു ഓർഗാനോ കൂടി മുകളിലായി സ്പ്രെഡ്ടാക്കിയ ശേഷം ഒരു പാൻ നല്ല പോലെ ചൂടാക്കിയ ശേഷം ഒരു തിരുവ ഇട്ട ശേഷം ഈ പിസ്സ ട്രേയ്‌ ഇറക്കി വെച്ച് അടച്ചു വെച്ച് ഇരുപത് മിനിറ്റോളം പിസ്സ ബേക്ക് ചെയ്തു എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ വെജ് പിസ്സ റെഡിയായി വന്നിട്ടുണ്ട്. നല്ല ടേസ്റ്റാണ് ഈ പിസ്സ കഴിക്കാൻ എല്ലാവരും ട്രൈ ചെയ്തു നോക്കണേ. റേഷൻസ് കസിൻസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമാണ് എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page