നമ്മുടെ പ്രഭാത ഭക്ഷണങ്ങളിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു പലഹാരമാണ് ദോശ. എന്നാൽ ഈ ദോശയിലെ പ്രധാന ചേരുവ ഉഴുന്നാണ്. അപ്പോൾ ഇന്ന് നമുക്ക് ഉഴുന്ന് ചേർക്കാതെ ഈ ദോശ അതേ രുചിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് പച്ചരി എടുക്കുക. ഇനി ഈ അരി നല്ല പോലെ കഴുകി വെള്ളത്തിൽ കുതിരാനായി ഇട്ടു വെക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ ഉലുവ വെള്ളത്തിൽ കഴുകി നല്ല വെള്ളത്തിൽ കുതിരനായി ഇട്ടു വെക്കുക. ഇനി നാല് മണിക്കൂറോളം പച്ചരിയും ഉലുവയും കുതിർത്തി എടുക്കുക.
ഇനി ഇത് രണ്ടും ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം ആവശ്യത്തിനുള്ള വെള്ളവും കുറച്ചു ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് അരച്ചെടുത്ത മിക്സിനെ ഒഴിച്ച് വെക്കുക. എന്നിട്ട് എട്ട് മണിക്കൂറോളം മാവിനെ പുളിക്കാനായി വെക്കുക. ഇനി ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് ഇളക്കി വേണം മാവിനെ വെക്കാൻ. ശേഷം പരുവമായി വന്ന മാവിനെ നല്ല പോലെ ഇളക്കി എടുക്കുക.
ശേഷം ഒരു ചട്ടി ചൂടാക്കി എടുക്കുക. ഇനി ചട്ടിയിൽ കുറച്ചു എണ്ണ തടകിയ ശേഷം മാവ് കോരി ഒഴിക്കുക. എന്നിട്ട് ഒരു സൈഡ് വെന്തു വന്നാൽ കുറച്ചു നെയ്യ് തടകിയ ശേഷം ദോശയെ മറിച്ചിടുക. കട്ടിയിൽ വേണമെങ്കിലും കനം കുറച്ചും ദോശ ചുട്ടെടുക്കാവുന്നതാണ്. നല്ല സോഫ്റ്റായ ദോശയാണ് ഇത്. ഉലുവ ചേർത്തിട്ട് ഉണ്ടാക്കുന്നത് കൊണ്ട് തന്നെ നല്ല മണവും രുചിയുമാണ് ദോശക്ക്.
ഇനി ദോശ ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്യാൻ മറക്കല്ലേ. നല്ല ടേസ്റ്റിയായ ദോശയാണ് ഇത്. ഉഴുന്ന് കഴിച്ചു കൂടാത്തവർക്ക് നല്ലൊരു ദോശയാണ്. ജയാസ് റെസിപ്പീസ് മലയാളം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
