ഇനി ചപ്പാത്തിക്കായി പൊടി വാട്ടേണ്ട, കുഴക്കേണ്ട, പരത്തേണ്ട.

എന്നും നാം മാവ് കുഴച്ചു പരത്തിയല്ലേ ചപ്പാത്തി ഉണ്ടാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് കുറച്ചു എളുപ്പത്തിൽ വ്യത്യസ്തമായി ഒരു ചപ്പാത്തി ഉണ്ടാക്കിയാലോ. അതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ് എടുക്കുക. ശേഷം മാവിലേക്ക് ഒരു ടീസ്പൂൺ ഷുഗറും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കുക. ശേഷം ഏത് കപ്പിലാണോ മാവ് എടുത്തത് ആ കപ്പിൽ രണ്ട് കപ്പ് വെള്ളം കുറെച്ചെയായി ചേർത്ത് മിക്‌സാക്കുക. ഒട്ടും തന്നെ കട്ടയില്ലാതെ വേണം മാവ് കലക്കി എടുക്കുവാൻ.

ഇനി അര ടീസ്പൂൺ ഓയിലും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര തവി ബാറ്റെർ ഒഴിക്കുക.ലോ ഫ്ളൈമിലിട്ടു വേണം ഇത് ചുടാൻ. ഒരു സൈഡ് വെന്തു വരുമ്പോൾ പതിയെ ഇത് തിരിച്ചിട്ട് കൊടുക്കാം. ശേഷം അതിന്റെ മുകളിൽ ഒരു സ്പാച്ചുള്ള കൊണ്ട് അമർത്തുക. ഒരു സൈഡ് മൂത്തു വന്നാൽ ചപ്പാത്തി തിരിച്ചിട്ട് കൊടുക്കുക. അപ്പോൾ നമുക്ക് കാണാം ചപ്പാത്തി പൊങ്ങി വരാനായി തുടങ്ങും. ആ സമയം സ്പാച്ചുള്ള കൊണ്ട് ചപ്പാത്തിയുടെ എല്ലാ ഭാഗത്തും അമർത്തുക.

ഇനി എല്ലാ മാവും കൊണ്ട് ഇതുപോലെ ചപ്പാത്തി തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചപ്പാത്തി മാവ് വാട്ടാതെയും കുഴക്കാതെയും നമുക്ക് കിട്ടിയിട്ടുണ്ട്. നല്ല ഫുൾക്ക പോലെ പൊങ്ങി വന്നിട്ടുള്ള ചപ്പാത്തിയാണ് ഇത്. എല്ലാവരും ഈ രീതിയിൽ ചപ്പാത്തി തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ചപ്പാത്തി നമുക്ക് ഈ ട്രിക്കിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്.

Leave a Reply