മിക്കവാറും വീടുകളിൽ കാണുന്ന ഒരു ഫ്രൂട്ടാണ് പപ്പായ. എന്നാൽ പപ്പായ കൊണ്ട് പല രുചികരമായ വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാൽ പപ്പായ കൊണ്ട് അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ. അപ്പോൾ ഇന്ന് നമുക്ക് പപ്പായ അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ചട്ടി വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് കുറച്ചു നല്ലെണ്ണ ചേർത്ത് ചൂടാക്കുക. ഇനി കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. എന്നിട്ട് കുറച്ചു കറിവേപ്പിലയും, ഇഞ്ചി വെളുത്തുള്ളി പച്ചമുളകയും ചേർത്ത് മൂപ്പിക്കുക.
ഇനി മൂത്തു വന്ന മിക്സിലേക്ക് മൂന്നു ടേബിൾ സ്പൂൺ മുളക്പൊടി ചേർത്ത് ഇളക്കുക. ലോ ഫ്ളൈമിലിട്ടു വേണം മുളക്പൊടി ചേർക്കാൻ. ഇനി ഒരു നുള്ളു മഞ്ഞൾപ്പൊടിയും ചേർത്ത് എണ്ണയിൽ വഴറ്റുക. ഇനി കാൽ കപ്പ് വിനാഗിരി കൂടി ചേർത്ത് മിക്‌സാക്കുക. ശേഷം തിളപ്പിച്ചെടുത്ത മിക്സിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള പപ്പായ ചേർത്ത് മിക്‌സാക്കുക. ഇനി ആവശ്യമായ ഉപ്പും ചേർത്ത് നന്നായി ഇളക്കുക.
ഇനി കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് ഇളക്കുക. ഇനി കാൽ ടീസ്പൂൺ ഉലുവ പൊടി ചേർത്ത് ഇളക്കുക. ഇനി പപ്പായ ഒന്ന് വഴറ്റി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പപ്പായ അച്ചാർ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. അന്നയുടെ അടുക്കള എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
