മുതിര കൊണ്ടുള്ള ഈ ചമ്മന്തി മതി രാവിലത്തെ പലഹാരങ്ങൾക്കൊപ്പം കഴിക്കാൻ

ഇന്ന് നമുക്ക് ഇഡ്ഡലിക്കൊപ്പവും, ദോശക്കൊപ്പവും കഴിക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ചമ്മന്തി തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും ടേസ്റ്റിയുമായിട്ടുള്ള ഒരു ചമ്മന്തിയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ചമ്മന്തി തയ്യാറാക്കുന്നത് എന്നു നോക്കാം. മുതിര കൊണ്ടാണ് ഈ ചമ്മന്തി തയ്യാറാക്കുന്നത്. നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ മാറ്റുന്നതിനും കിഡ്നി സ്റ്റോൺ വരാതിരിക്കാനും ഇത് ഏറെ നല്ലതാണ്. അതിനായി ഒരു പാൻ അടുപ്പിൽ വെക്കുക. എന്നിട്ട് അതിലേക്ക് അഞ്ച് ടേബിൾസ്പൂൺ കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള മുതിര ചേർത്ത് കൊടുക്കുക.

എന്നിട്ട് മുതിര നല്ലപോലെ ഒന്ന് റോസ്റ്റാക്കി എടുക്കുക. രണ്ടായി മുതിര പൊട്ടി വരുന്നതുവരെ വറുത്തെടുക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക എന്നിട്ട് അതേ പാലിലേക്ക് തന്നെ ഏഴ് വറ്റൽമുളക് ചേർത്ത് കൊടുക്കുക. ലോ ഫ്ളൈമിലിട്ട് വറുത്തെടുത്ത വറ്റൽമുളകിനെ പാനിൽ നിന്നും മാറ്റുക. എന്നിട്ട് അതേ പാനിലേക്ക് തന്നെ അരമുറി തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. ശേഷം തേങ്ങയിലേക്ക് 8 ചെറിയ ഉള്ളിയും, ഒരു ചെറിയ പീസ് ഇഞ്ചിയും, ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻപുളിയും, കുറച്ചു കറിവേപ്പിലയും, ചേർത്ത് ഇതെല്ലാം കൂടി നല്ലപോലെ ഒന്നു റോസ്റ്റാക്കി എടുക്കുക.

ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മുതിര ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം വറുത്തെടുത്ത വറ്റൽമുളകും, വറുത്ത തേങ്ങയും,ഉള്ളിയും ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഒന്ന് പൊടിച്ചെടു ക്കുക. പാകത്തിന് ഉപ്പും ചേർത്ത് വേണം ഇതിനെ പൊടിച്ചെടുക്കാൻ. നല്ല പോലെ പൊട്ടിച്ചെടുത്ത പൊടിയെ ഒരു പാത്രത്തിലേക്ക് മാറ്റി സെർവ് ചെയ്യാം. ഒരു കുപ്പിയിലാക്കി സൂക്ഷിച്ചാൽ എത്രദിവസം വേണമെങ്കിലും നമുക്ക് എപ്പോഴും പലഹാരങ്ങൾക്കൊപ്പം കഴിക്കാവുന്നതാണ്. അപ്പോൾ എല്ലാവരും വളരെ ഹെൽത്തിയായിട്ടുള്ള ഈ ഒരു ചമ്മന്തി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page