നാവിൽ കൊതിയൂറും വെളുത്തുള്ളി അച്ചാർ.

ചോറിനൊപ്പം അച്ചാർ ഇല്ലെങ്കിൽ ചോറ് കഴിക്കാൻ മടിയുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ പല സാധനങ്ങൾ കൊണ്ടും നമ്മൾ അച്ചാർ ഇടാറുണ്ട്. അപ്പോൾ നമുക്ക് വെളുത്തുള്ളി കൊണ്ട് ഒരു അടിപൊളി അച്ചാർ ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ അച്ചാർ ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു പാനിലേക്ക് അര കപ്പ് എണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.

ഇനി രണ്ട് ഇഞ്ച് നീളത്തിലുള്ള ഇഞ്ചിയുടെ കഷ്ണം വളരെ ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ശേഷം രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും, കുറച്ചു കറിവേപ്പില അരിഞ്ഞതും, ചേർത്ത് വഴറ്റുക. ഇനി ഇരുന്നൂറു ഗ്രാം വെളുത്തുള്ളി തൊലി കളഞ്ഞു വൃത്തിയാക്കിയത് ചേർത്ത് വഴറ്റുക. ഇനി ഒന്നര ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളക്പൊടി, മൂന്നു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ കായപ്പൊടി, കാൽ ടീസ്പൂൺ ഉലുവപ്പൊടി, ചേർത്ത് നല്ല പോലെ ഇളക്കുക.

ഇനി അര ടീസ്പൂൺ വൈറ്റ് ഷുഗർ ചേർത്ത് മിക്‌സാക്കുക. എന്നിട്ട് ആറ് ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഏകദേശം ഒരു മിനിറ്റോളം ഇളക്കിയ ശേഷം ഫ്ളൈയിം ഓഫ് ചെയ്യാവുന്നതാണ്. ഇനി ഈ പാനിൽ വെച്ച് തന്നെ അച്ചാർ തണുക്കാൻ അനുവദിക്കുക. എന്നിട്ട് ഒട്ടും തന്നെ നനവില്ലാത്ത അടച്ചുറപ്പുള്ള കുപ്പിയിൽ അച്ചാർ ഇട്ടു വെക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ വെളുത്തുള്ളി അച്ചാർ റെഡിയായി വന്നിട്ടുണ്ട്. ഇങ്ങനെ കഴിക്കാൻ നല്ല ടേസ്റ്റാണ്. എല്ലാവരും ഈ രീതിയിൽ അച്ചാർ ഉണ്ടാക്കി നോക്കണേ. ഷാൻ ജിയോ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page