ഈ വഴുതനങ്ങ ഫ്രയുടെ ടേസ്റ്റ് ഒന്ന് അറിയേണ്ടത് തന്നെ.

പച്ചക്കറികളിൽ മിക്കവാറും ആളുകൾക്കും അത്ര ഇഷ്ടമില്ലാത്ത ഒരു പച്ചക്കറിയാണ് വഴുതനങ്ങ. എന്നാൽ ഈ വഴുതനങ്ങ ഫ്രൈ ആക്കി നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഈ ഫ്രൈ കഴിച്ചവർ പിന്നെ വഴുതനങ്ങ കളയേ ഇല്ല. അപ്പോൾ നമുക്ക് നല്ലൊരു വഴുതനങ്ങ ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം വഴുതനങ്ങ ചെറിയ പീസുകളായി റൗണ്ട് ഷെയ്പ്പിൽ മുറിച്ചെടുക്കുക. ശേഷം വെള്ളത്തിൽ ഇട്ടു വെക്കുക.

ഇനി ഒരു മിക്സിയുടെ ജാറിൽ കാൽ കപ്പ് ഉള്ളി, ആറോ ഏഴോ അല്ലി വെളുത്തുള്ളി, ചേർത്ത് പേസ്റ്റായി അരച്ചെടുക്കുക. ഇനി ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈദാ, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, അരച്ച് വെച്ചിട്ടുള്ള ഉള്ളി പേസ്റ്റും ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി അരിഞ്ഞു വെച്ചുട്ടുള്ള വഴുതനങ്ങയിൽ മസാല തേച്ചു പിടിപ്പിക്കുക.

വഴുതനങ്ങയിൽ ഒട്ടും വെള്ളം നനവ് ഇല്ലാതെ വേണം മസാല തേച്ചു പിടിപ്പിക്കാൻ. ഇനി ഒരു പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിൽ ഓരോ വഴുതനങ്ങ വീതം ചേർത്ത് ഫ്രൈ ആക്കി എടുക്കുക. വഴുതനങ്ങ ഉണ്ടെങ്കിൽ ഈ രീതിയിൽ ഒന്ന് ഫ്രൈ ആക്കി നോക്കൂ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply