നമ്മുടെ വീടുകളിൽ മിക്കവാറും ദിവസങ്ങളിലും ഉണ്ടാകാറുള്ള ഒരു പലഹാരമാണ് പുട്ട്. എന്നാൽ ഈ പുട്ടിനൊപ്പം ഒരു മുട്ടയും ഉണ്ടെങ്കിൽ എന്തൊരു ടേസ്റ്റായിരിക്കും. അപ്പോൾ നമുക്ക് നോക്കാം പുട്ടും മുട്ടയും കൊണ്ട് എങ്ങനെയാണ് ഈ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒരു പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് അര ടീസ്പൂൺ കടുകും, കുറച്ചു കറിവേപ്പിലയും, ഒരു മീഡിയം സൈസിലുള്ള സവാളയും, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, ഒരു പച്ചമുളകും, ഒരു പിടി ക്യാരറ്റും ചേർത്ത് വഴറ്റുക.
ഇനി ആവശ്യത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ ചില്ലി ഫ്ലെക്‌സും, ചേർത്ത് മിക്‌സാക്കുക. ശേഷം വഴറ്റിയടുത്ത മസാലയുടെ പകുതി ഭാഗം മാറ്റുക. എന്നിട്ട് ഒരു മുട്ട നന്നായി അടിച്ചത് ഈ മസാലയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം മുട്ട ബുർജി തയ്യാറാക്കി എടുക്കുക. എന്നിട്ട് ഒരു ചെറിയ കഷ്ണം പുട്ട് ഈ മുട്ടയുടെ കൂടെ ചേർത്ത് ഇളക്കുക.
ഇനി നേരത്തെ മാറ്റി വെച്ച മസാലയും കൂടി ഈ പുട്ടിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഒരു പിടി തേങ്ങാ കൂടി ചേർത്ത് ഇളക്കുക. ഇനി പുട്ട് ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കണേ. ഒരു പ്രത്യേക രുചിയാണ് ഇങ്ങനെ പുട്ട് തയ്യാറാക്കി കഴിക്കാൻ. സാദാരണ പുട്ട് കഴിക്കാൻ മടിയുള്ളവർ പോലും ഇങ്ങനെ ഉണ്ടാക്കിയാൽ കഴിച്ചുപോകും. ജയാസ് റെസിപ്പീസ് മലയാളം എന്ന യൂട്യൂബ് ചാനസലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
