ഈസ്റ്റോ സോഡാപ്പൊടിയോ ചേർക്കാതെ നല്ല പഞ്ഞിപോലെ സോഫ്റ്റായ വെള്ളയപ്പം.

നമ്മുടെ പ്രഭാത ഭക്ഷണങ്ങളിൽ മിക്കവാറും ദിവസങ്ങളിൽ ഉണ്ടാക്കുന്ന ഒരു പലഹാരമാണ് വെള്ളയപ്പം. എന്നാൽ ഇന്ന് നമുക്ക് വെള്ളയപ്പം ഈസ്റ്റും സോഡാപ്പൊടിയും ഒന്നുമില്ലാതെ എങ്ങനെ നല്ല സോഫ്റ്റായ ടേസ്റ്റിയായ പഞ്ഞിയപ്പം ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു തേങ്ങാ ഉടച്ചു വെള്ളം എടുക്കുക. ശേഷം ഈ തേങ്ങാവെള്ളം ഒരു ബൗളിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. എന്നിട്ട് പത്തു മണിക്കൂറോളം തേങ്ങാവെള്ളം മാറ്റി വെക്കുക. ഇനി നാല് കപ്പ് പച്ചരി നല്ല പോലെ കഴുകി വെള്ളത്തിലിട്ട്‌ നാല് മണിക്കൂറോളം കുതിരനായി വെക്കുക.

ഇനി കുതിർന്നു കിട്ടിയ പച്ചരിയെ ഒന്നും കൂടി കഴുകിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അരിയിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് അരി നന്നായി അരച്ചെടുക്കുക. എല്ലാ അരിയും ഇതുപ്പോലെ അരച്ച് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. എന്നിട്ട് അവസാനം ഒരു മുറി തേങ്ങാ ചിരകിയതും, പഞ്ചസാര ചേർത്ത് മിക്‌സാക്കി വെച്ചിരുന്ന തേങ്ങാ വെള്ളവും, കാൽ കപ്പ് ചോറും ചേർത്ത് അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത തേങ്ങാ മിക്സിനെ മാവിനൊപ്പം ഒഴിക്കുക. എന്നിട്ട് മാവിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.

ശേഷം അടച്ചു ആറ് മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ആറ് മണിക്കൂറായപ്പോൾ മാവ് നല്ല പോലെ പാകമായി കിട്ടിയിട്ടുണ്ട്. ശേഷം മാവിനെ ഒന്നും കൂടി ഇളക്കി അപ്പം ചുട്ടെടുക്കാം. അതിനായി ഒരു അപ്പച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് ഓരോ തവി വീതം മാവ് ഒഴിച്ച് അപ്പം ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ അപ്പം തയ്യാറായിട്ടുണ്ട്. ഈ അപ്പം തയ്യാറാക്കാനായി സോഡാപ്പൊടിയോ ഈസ്റ്റോ ഒന്നും തന്നെ ആവശ്യമില്ല. വളരെ സിമ്പിളായി ആർക്കും ചെയ്‌തെടുക്കാൻ പറ്റുന്ന ഒരു അപ്പമാണ് ഇത്. എല്ലാവരും ഈ രീതിയിൽ അപ്പം തയ്യാറാക്കി നോക്കണേ.

Leave a Reply