എല്ലാവർക്കും ഏറെ ഇഷ്ടമുള്ളവയാണ് ഗ്രിൽ ചിക്കൻ. എന്നാൽ ഈ ചിക്കൻ ഗ്രില്ലും ഓവനുമില്ലാതെ എങ്ങനെ തന്ദൂരി ചിക്കൻ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ തൈരും, ഒരു ടേബിൾ സ്പൂൺ ലെമൺ ജ്യൂസും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഇനി ഒന്നര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, അര ടീസ്പൂൺ ഗരം മസാല പൊടിച്ചത്, ഒന്നര ടീസ്പൂൺ കുരുമുളക്പൊടിയും ചേർത്ത് കൊടുക്കുക.
ഇനി ആവശ്യത്തിന് ഉപ്പും, ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം കുറച്ചു വലിയ പീസുകളായി മുറിച്ചെടുത്ത ചിക്കനെ ഒന്ന് വരഞ്ഞടുത്ത ശേഷം ഈ മസാല അതിലേക്ക് തേച്ചു പിടിപ്പിക്കുക. ഇനി കുറച്ചു നേരം ചിക്കനെ റെസ്റ്റ് ചെയ്യാൻ വെച്ച ശേഷം ഫ്രൈ ആക്കുക. അതിനായി ഒരു പാൻ ചൂടാക്കുക. ഇനി ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക.
ഇനി ഈ ചൂടായി വന്ന എണ്ണയിൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മിക്‌സാക്കിയ ശേഷം നേരത്തെ മസാല തേച്ചു വെച്ച ചിക്കനിലേക്ക് ഈ എണ്ണ ചേർത്ത് ഇളക്കുക. ഇനി ഇതും ചേർത്ത് കുറച്ചു നേരം ചിക്കനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി മറ്റൊരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച ശേഷം അര ടീസ്പൂൺ ബട്ടറും ചേർത്ത് ഇളക്കുക. ഇനി ചിക്കൻ എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നാലു മിനിട്ടായാൽ ചിക്കൻ മറിച്ചിട്ട് കൊടുക്കുക. എന്നിട്ട് മറിച്ചും തിരിച്ചുമിട്ട് ചിക്കൻ ഫ്രൈ ആക്കി എടുക്കുക.
ഇനി കുറച്ചു കരിയിൽ കുറച്ചു ഓയിൽ ചേർത്ത ശേഷം അടച്ചു വെച്ച് ചിക്കനിൽ സ്‌മോക്കിങ് ഫ്ലേവർ നൽകുക. അപ്പോൾ വളരെ ടേസ്റ്റിയായ തന്ദൂരി ചിക്കൻ റെഡിയായി വന്നിട്ടുണ്ട്. നല്ല ടേസ്റ്റാണ് ഇങ്ങനെ ചിക്കൻ ഉണ്ടാക്കിയാൽ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഹോം റെസിപ്പീസ് മലയാളം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
