എല്ലാവർക്കും ചപ്പാത്തീടെ കൂടെയും പെറോട്ടയുടെ കൂടെയും കഴിക്കാൻ ഇഷ്ടമുട്ട ഒരു കറിയാണ് പൊട്ടറ്റോ കറി. എന്നാൽ ഈ പൊട്ടറ്റോ കറി വളരെ ടേസ്റ്റിയായി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു കുക്കറിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് രണ്ട് സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി വാടി വന്ന ഉള്ളിയിലേക്ക് കുറച്ചു ഉപ്പും, രണ്ട് പച്ചമുളകയും, മുക്കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് ഇളക്കുക.
ഇനി ഒരു പഴുത്ത തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി വാടി വന്ന തക്കാളിയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടേബിൾ സ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, ഒന്നര ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ചിക്കൻ മസാലയും, ചേർത്ത് നന്നായി മൂപ്പിക്കുക. ഇനി മൂത്തു വന്ന മസാലയിലേക്ക് രണ്ട് പൊട്ടറ്റോ സ്കോയാർ പോലെ അരിഞ്ഞത് ചേർത്ത് ഇളക്കുക.
ഇനി രണ്ട് മിനിറ്റോളം മസാല പൊട്ടറ്റോയുമായി മിക്സാക്കിയ ശേഷം ഒരു കപ്പ് വെള്ളവും ചേർത്ത് ഇളക്കുക. ഇനി കുറച്ചു കറിവേപ്പിലയും, കുറച്ചു മല്ലിയിലയും ചേർത്ത് കുക്കർ അടച്ചു വെച്ച് രണ്ട് ഫിസിൽ വരുന്നത് വരെ പൊട്ടറ്റോ വേവിച്ചെടുക്കുക. ഇനി വെന്തു കിട്ടിയ ഉരുളക്കിഴങ്ങിലേക്ക് അര കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ഇളക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്യാവുന്നതാണ്.
അപ്പോൾ വളരെ ടേസ്റ്റിയായ പൊട്ടറ്റോ കറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ചപ്പാത്തീടെ കൂടെയും ചോറിന്റെ കൂടെയും മറ്റ് പലഹാരങ്ങൾക്ക് ഒപ്പവും കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. റെമിയാസ് ഫുഡ് കോർണർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
