ചിക്കൻ കബാലിയാത് ചോറ് കഴിച്ചിട്ടുണ്ടോ.

ചിക്കൻ കബാലിയത് ചോറ് നിങ്ങൾ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഒരു ചോറാണ് ഇത്. ഒരു കിലോ റൈസ് റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം നാല് സവാള നീളത്തിൽ മുറിച്ചത് എണ്ണയിലേക്ക് ചേർത്ത് വഴറ്റുക. ശേഷം വാടി വന്ന ഉള്ളിയിലേക്ക് മുക്കാൽ ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും, മുക്കാൽ ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും ചേർത്ത് വഴറ്റുക.

ശേഷം നാല് പച്ചമുളക് അരിഞ്ഞതും, മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒന്നര ടേബിൾ സ്പൂൺ കബ്സ മസാല, ചേർത്ത് വഴറ്റുക. ഇനി ഒന്നര മാഗ്ഗി ക്യൂബും കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള ഒരു കിലോ ചിക്കനും ചേർത്ത് ഇളക്കുക. ശേഷം കാൽ കപ്പ് വെള്ളവും ചേർത്ത് ചിക്കൻ നന്നായി വേവിച്ചെടുക്കുക. ശേഷം ചിക്കൻ വേവാറായി വരുന്ന സമയം ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. ശേഷം ഒന്നേകാൽ ടേബിൾ സ്പൂൺ കുരുമുളക്പൊടിയും, ഒരു ക്യാപ്‌സിക്കം നീളത്തിൽ മുറിച്ചതും, ഒരു ക്യാരറ്റ് വട്ടത്തിൽ മുറിച്ചതും, ചേർത്ത് നന്നായി മിക്‌സാക്കുക.

ഇനി നാല് മിനിറ്റ് വരെ അടച്ചു വെച്ച് വേവിക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരും, രണ്ട് ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞതും ചേർത്ത് ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി നാല് കപ്പ് ബസുമതി റൈസ് നല്ല പോലെ കഴുകിയ ശേഷം ഒരു മണിക്കൂറോളം കുതിർത്തുക. ശേഷം മസാലകൾ നെയിൽ വരട്ടി ഏഴ് കപ്പ് വെള്ളത്തിൽ അരി വേവിച്ചെടുക്കുക. ശേഷം നേരത്തെ തയ്യാറാക്കിയ മസാലയിൽ നിന്നും ഒരു ടീസ്പൂൺ മസാല കൂടി ചേർത്ത് ഇളക്കി അടച്ചു വെച്ച് വേവിക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ചോറും ചിക്കനും റെഡിയായി വന്നിട്ടുണ്ട്, വളരെ ടേസ്റ്റിയായ ഒരു ചിക്കൻ കബാലിയതു ചോറാണ് ഇത്. എല്ലാവരും ഈ ചോറ് ട്രൈ ചെയ്തു നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

<iframe width=”1280″ height=”720″ src=”https://www.youtube.com/embed/-MAIhG3tZB4″ frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Leave a Reply

You cannot copy content of this page