ഇന്ന് നമുക്ക് വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഒരു സ്വീറ്റ് പരിചയപ്പെട്ടാലോ. ഒരു വട്ടയപ്പമാണ് ഇന്ന് ചെയ്തെടുക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് കിടിലൻ ടേസ്റ്റിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് കപ്പ് പച്ചരി തലേദിവസം വെള്ളത്തിൽ കുതിരാനായി വെക്കുക. ശേഷം കുതിർന്നു കിട്ടിയ പച്ചരിയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അതിന്റെ കൂടെ ഒരു കപ്പ് അളവിൽ ചോറും ഒരു കപ്പ് തേങ്ങയും കൂടി ചേർത്ത് കൊടുക്കുക. ശേഷം മുക്കാൽ കപ്പ് പഞ്ചസാരയും ചേർത്ത് കൊടുക്കുക.
ശേഷം ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ് ചേർത്ത് കൊടുക്കുക. ശേഷം അരച്ചെടുക്കാൻ മാത്രം വെള്ളം ചേർത്ത് അരച്ചെടുക്കുക. ശേഷം അഞ്ചു മണിക്കൂറോളം അരച്ചെടുത്ത മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം പാകമായി വന്ന മാവിലേക്ക് ഒരു പിഞ്ച് ഉപ്പും, അര ടീസ്പൂൺ ഏലക്ക പൊടിച്ചതും, ചേർത്ത് ഇളക്കി എടുക്കുക. ഇനി ഒരു കേക്ക് ടിന്നിലേക്കോ മറ്റേതെങ്കിലും ട്രേയിലേക്കോ കുറച്ചു നെയ്യ് തടകി കൊടുക്കുക.
ശേഷം ഈ ബാറ്റെർ അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി ഒരു പാത്രത്തിൽ വെള്ളം വെച്ച് ചൂടാക്കിയ ശേഷം ഒരു സ്റ്റാൻഡ് ഇട്ട ശേഷം ബാറ്റെർ ഒഴിച്ച ട്രേയ് ഇറക്കി വെച്ച് വട്ടയപ്പം വേവിച്ചെടുക്കുക. ശേഷം അടച്ചു വെച്ച് ലോ ഫ്ളൈമിൽ ഇരുപത് മിനിറ്റോളം വട്ടയപ്പം വേവിച്ചെടുക്കുക. പകുതി വെന്തു വന്ന വട്ടയപ്പത്തിന്റെ മുകളിലേക്ക് കുറച്ചു നട്ട്സും കിസ്മിസും ചേർത്ത് കൊടുക്കുക. ശേഷം വേവിച്ചെടുക്കുക. ഇരുപത് മിനിറ്റായപ്പോൾ വട്ടയപ്പം വെന്തു വന്നിട്ടുണ്ട്. ശേഷം ഫ്ളൈയിം ഓഫ് ചെയ്തു വട്ടയപ്പം തണുക്കാനായി വെക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ വട്ടയപ്പം ട്രേയിൽ നിന്നും എടുത്തു ഒരു പാത്രത്തിൽ വെച്ച് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ വട്ടയപ്പം എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന നല്ല സോഫ്റ്റായ വട്ടയപ്പം കൂടിയാണ് ഇത്. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
<iframe width=”1280″ height=”756″ src=”https://www.youtube.com/embed/96TIZo3goiw” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
