എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു റെസിപ്പിയാണ് ചിക്കൻ ഫ്രൈ. എന്നാൽ ഇന്ന് നമുക്ക് എന്നും ഒരേപോലെ ചിക്കൻ ഫ്രൈ തയ്യാറാക്കുന്നതിനേക്കാൾ നല്ലത് ഇന്ന് പുതുമയുള്ള രുചിയിൽ ചിക്കൻ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. ആദ്യം എണ്ണൂറ് ഗ്രാം ചിക്കൻ നല്ല പോലെ കഴുകി വരഞ്ഞെടുക്കുക. ഇനി മറ്റൊരു ബൗളിൽ കാൽ കപ്പ് തൈര് ചേർത്ത് കൊടുക്കുക. ശേഷം നാല് ടേബിൾ സ്പൂൺ ഫ്രഷ് ക്രീമും ചേർത്ത് കൊടുക്കുക. എന്നിട്ട് മിക്സിയുടെ ജാറിലേക്ക് ആറ് അല്ലി വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക.
ഇനി കുറച്ചു വലിയ പീസ് ഇഞ്ചിയും, നാല് പച്ചമുളകും, ചെറിയ കഷ്ണം സവാള മുറിച്ചതും, രണ്ട് പീസ് പൊതീനയിലയും, കുറച്ചു മല്ലിയിലയും ചേർത്ത് സ്മൂത്തായി അരച്ചെടുക്കുക. ശേഷം നേരത്തെ എടുത്തു വെച്ചിരുന്ന തൈരിനൊപ്പവും ഫ്രഷ് ക്രീമിനൊപ്പവും ഈ പേസ്റ്റ് ചേർത്ത് ഇളക്കുക. ഇനി ഒരു നുള്ള് കുങ്കുമപ്പൂവ് കുറച്ചു വെള്ളത്തിൽ കുതിർത്തിയ മിക്സും കൂടി തൈരിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ ഗരം മസാല പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, മുക്കാൽ ടീസ്പൂൺ ചാറ്റ് മസാല, കുറച്ചു കസൂർ മൈഥി, പാകത്തിനുള്ള ഉപ്പ്, ഒരു ടീസ്പൂൺ ലെമൺ ജ്യൂസ്, ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൈ കൊണ്ട് നന്നായി മിക്സാക്കുക.
ശേഷം ചിക്കനെ ഈ മസാലയിലേക്ക് ചേർത്ത് നന്നായി മിക്സാക്കുക. ശേഷം ചിക്കൻ അടച്ചു വെച്ച് ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് ഈ ചിക്കൻ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ആക്കുക. എണ്ണയിൽ ഒരു സൈഡ് മൂത്തു വന്നാൽ മറിച്ചിട്ട് കൊടുക്കുക. ആദ്യത്തെ അഞ്ചു മിനിറ്റ് ഹൈ ഫ്ളൈമിലും പിന്നീട് മീഡിയം ഫ്ളൈമിലും ഇട്ട് ചിക്കൻ ഫ്രൈ ആക്കുക.
അടച്ചു വെച്ച് ഫ്രൈ ആകുന്നതാണ് നല്ലത്. ചിക്കൻ പെട്ടന്ന് തന്നെ സോഫ്റ്റായി കിട്ടുന്നതാണ്. ശേഷം രണ്ട് സൈഡും മൂപ്പിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ ഫ്രൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ചിക്കൻ ഫ്രൈ ആക്കി നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
