ഇനിയുള്ള വിശേഷ ദിവസങ്ങളിൽ ഇങ്ങനെ ആകട്ടെ സേമിയ പായസം

എന്തെങ്കിലും വിശേഷ ദിവസങ്ങളിൽ നാമെല്ലാം ഉണ്ടാക്കാറുള്ള ഒരു സ്വീറ്റാണ് സേമിയ പായസം. എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള സേമിയ പായസം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് വറുത്ത സേമിയ എടുക്കുക. ശേഷം മൂന്നു ടേബിൾ സ്പൂൺ ചവ്വരി ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് ചവ്വരിയിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്ത് ചൗവരി വേവിച്ചെടുക്കുക. ചവ്വരി ഒരു ഗ്ലാസ് പരുവമായാൽ ഫ്ളൈയിം ഓഫ് ചെയ്യാവുന്നതാണ്.

ഇനി ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം പഞ്ചസാര ഒന്ന് പാനിലിട്ട് അലിയിച്ചെടുക്കുക. ശേഷം പഞ്ചസാരയെ കാരമലൈസ് ചെയ്തു എടുക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളം ചേർത്ത് പഞ്ചസാര വീണ്ടും ഇളക്കി മിക്‌സാക്കുക. എന്നിട്ട് ആറ് കപ്പ് പാൽ ചേർത്ത് ഇളക്കുക. ഇനി തിളച്ചു വന്ന പാലിലേക്ക് സേമിയ ചേർത്ത് ഇളക്കുക. ശേഷം സേമിയ നന്നായി ഇളക്കി വേവിച്ചെടുക്കുക.

ശേഷം വേവിച്ചു വെച്ചിട്ടുള്ള ചവ്വരി ചേർത്ത് മിക്‌സാക്കുക. എന്നിട്ട് നാല് പീസ് ഏലക്ക ചേർത്ത് ഇളക്കി നല്ല പോലെ മിക്‌സാക്കുക. ഇനി ആവശ്യത്തിന് കുറുകി വന്നാൽ ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയ പായസം തയ്യാറായി വന്നിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് സേമിയ പായസം തയ്യാറാക്കി നോക്കണേ. ഷുഗർ കാരമലൈസ് ചെയ്തത് കൊണ്ട് തന്നെ ഒരു പ്രത്യേക രുചിയാണ് ഈ പായസത്തിന്. മിന്നൂസ് ടേസ്റ്റി കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply