മൈദ കൊണ്ടുള്ള പിസ്സയല്ലേ നാം എല്ലാവരും കഴിച്ചിട്ടുണ്ടാകുക.എന്നാൽ ഇന്ന് നമുക്ക് റവ കൊണ്ട് പിസ്സ ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ പിസ്സ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പോളം റവ ചേർത്ത് കൊടുക്കുക. ശേഷം റവയിലേക്ക് അര കപ്പ് തൈര് ചേർത്ത് കൊടുക്കുക. പുളി കുറവുള്ള തൈരാണ് നിങ്ങൾ എടുക്കുന്നത് എങ്കിൽ മുക്കാൽ കപ്പ് തൈര് ചേർത്ത് കൊടുക്കുക.ശേഷം കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്സാക്കുക. ശേഷം കുറച്ചു മാത്രം വെള്ളം ചേർത്ത് മാവിനെ കുറച്ചു കട്ടിയിൽ മിക്സാക്കുക. കാൽ കപ്പോളം വെള്ളമാണ് ചേർത്തിട്ടുള്ളത്.ശേഷം ഈ മാവിനെ പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക.
ഇനി ഒരു പാനിലേക്ക് ഒരു ടീസ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. ശേഷം ബട്ടറിലേക്ക് ഒരു റ്റീസ്പൂണോളം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി മൂന്ന് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് മിക്സാക്കുക. ഇനി ഓർഗാനോ രണ്ട് നുള്ളോളം ചേർത്ത് ഇളക്കുക. എന്നിട്ട് മൂന്നു നുള്ള് വറ്റൽമുളക് ക്രഷക്കിയതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം രണ്ട് ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി മിക്സാക്കുക. എന്നിട്ട് ഒരു ടേബിൾ സ്പൂൺ തിളപ്പിച്ചാറിയ പാൽ ചേർത്ത് മിക്സാക്കുക. ഇനി ഒരു മിനിറ്റോളം ലോ ഫ്ളൈമിൽ ഇളക്കിയ ശേഷം ഫ്ളൈയിം ഓഫ് ചെയ്തു ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി നേരത്തെ കുതിർത്തി വെച്ച റവ ഒന്ന് മിക്സാക്കിയ ശേഷം കുറച്ചും കൂടി വെള്ളം ചേർത്ത് മിക്സാക്കുക. ശേഷം ഒരു പാൻ ചൂടാക്കുക. ഇനി ചൂടായി വന്ന പാനിലേക്ക് കുറച്ചു ഓയിൽ തടവുക.ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് തവി മാവ് ഒഴിച്ച് കൊടുക്കുക.
ശേഷം കുറച്ചു കട്ടിയിൽ ഒഴിച്ച ശേഷം ഒരു സൈഡ് വെന്തു വന്നാൽ മറിച്ചിടുക. ഇനി ഒന്ന് വെന്തു വന്ന പിസ്സ സോസ് ചേർത്ത് കൊടുക്കുക. ഇനി സോസ് എല്ലാ ഭാഗത്തേക്കും സ്പ്രെഡ്ടക്കി കൊടുക്കുക. ശേഷം ചീസ് മുകളിലായി ഗ്രെറ്റാക്കി ഇട്ടു കൊടുക്കുക. ശേഷം കുറച്ചു വെജിറ്റബിൾസ് കൂടി അരിഞ്ഞു ചേർത്ത ശേഷം വീണ്ടും മുകളിലായി ചീസ് ഗ്രേറ്റാക്കി ചേർക്കുക. എന്നിട്ട് മുകളിലായി കുറച്ചു ഉണക്കമുളക് ഗ്രേറ്റാക്കിയതും, അൽപ്പം ഓർഗാനോയും ചേർത്ത് കൊടുക്കുക. ശേഷം കുറച്ചും കൂടി ചീസ് മുകളിലായി തൂകിയ ശേഷം അടച്ചു വെച്ച് രണ്ട് മിനിറ്റോളം ലോ ഫ്ളൈമിൽ വേവിക്കുക.
അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ റവ കൊണ്ടുള്ള ടേസ്റ്റിയായ പിസ്സ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പിസ്സ ഉണ്ടാക്കി നോക്കണേ. കുട്ടികൾക്കൊക്കെ മൈദ കൊണ്ടുള്ള പിസ്സ കൊടുക്കുന്നതിനേക്കാൾ നല്ലത് ഈ റവ കൊണ്ട് തയ്യാറാക്കിയ ഈ പിസ്സ ആയിരിക്കും. മാംസ് ഡെയ്ലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ പിസ്സ ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ.
