എന്നും ഒരേ രീതിയിലുള്ള ആഹാരം കഴിക്കാൻ ഇഷ്ടമില്ലാത്തവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് അരിയും, തക്കാളിയും കൊണ്ട് ഒരു അടിപൊളി ചോറ് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ചോറ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ളത് തന്നെയാണ്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് നാല് അല്ലി വെളുത്തുള്ളിയും, ഒരു പിടി പുതിനയിലയും, ഒരു കഷ്ണം ഇഞ്ചിയും, 4 പച്ചമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് ഒന്ന് കറക്കിയെടുക്കുക.
ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എന്നിട്ട് ചതച്ചെടുത്ത മിക്സിനെ എണ്ണയിലേക്ക് ചേർത്ത് വഴറ്റുക. ശേഷം നല്ലപോലെ മൊരിച്ചെടുക്കുക. എന്നിട്ട് അതിലേക്ക് ഒരു സവാളയുടെ പകുതി പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിക്കുക. എന്നിട്ട് അതിലേക്ക് 2 തക്കാളി പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് തക്കാളിയും വഴറ്റിയെടുക്കുക.
<iframe width=”1693″ height=”613″ src=”https://www.youtube.com/embed/7uioOq_wSLE” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
ശേഷം വഴറ്റിയെടുത്ത മസാലയെ ഒരു മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. എന്നിട്ട് അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം മൂന്നര ഗ്ലാസ് വെള്ളം കൂടി ഈ മസാലയിലേക്ക് ചേർത്തിളക്കുക. എന്നിട്ട് അടുപ്പിലേക്ക് വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചുവന്ന വെള്ളത്തിലേക്ക് പുഴുങ്ങിയ മുട്ടയും, അരിയും ചേർത്ത് വേവിക്കുക. ശേഷം ലോ ഫ്ളൈമിൽ വെച്ച് അരി നല്ലപോലെ വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കുവാനും ശ്രദ്ധിക്കുക.
അപ്പോൾ ചോറ് പാകത്തിന് വെന്തുവന്നിട്ടുണ്ട്. നല്ല ടേസ്റ്റിയായ ചോറാണ് ഇത്. ചോറും, മുട്ടയും കൊണ്ടാണ് ഈ ടേസ്റ്റിയായ ചോറ് തയ്യാറാക്കി ഇരിക്കുന്നത്. വളരെ കുറച്ചു സമയത്തിനുള്ളിൽ ചെയ്തെടുക്കാൻ പറ്റുന്ന ടേസ്റ്റിയായ ചോറാണിത്. വീട്ടിൽ എപ്പോഴും കാണുന്ന ചേരുവകൾ മാത്രം മതി ഈ ചോറ് തയ്യാറാക്കാൻ. എല്ലാവരും ഈ രീതിയിൽ മുട്ട ചോറ് തയ്യാറാക്കി നോക്കണേ.