വീട്ടുകാരെ ഞെട്ടിക്കാൻ ഇതുപോലൊരു ഐറ്റം മിസ്സാക്കല്ലേ.

വൈകുന്നേരങ്ങളിൽ ചായക്കൊപ്പം എന്തെങ്കിലും കഴിക്കാൻ കൊതി തോന്നുമ്പോൾ ഉണ്ടാക്കാൻ പറ്റിയ നല്ലൊരു സ്വീറ്റ് റെസിപ്പി പരിചയപ്പെട്ടാലോ. അതേ ഈ പലഹാരം സേമിയ ഉണ്ടെങ്കിൽ ഈസിയായി ഉണ്ടാക്കാവുന്നതാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം അഞ്ചു മുട്ട എടുക്കുക. ശേഷം മുട്ട പൊട്ടിച്ചു ഒരു മിക്സിയുടെ ജാറിലേക്ക് വീഴ്ത്തുക. ശേഷം അര ലിറ്റർ പാൽ കൂടി മുട്ടക്കൊപ്പം ചേർത്ത് കൊടുക്കുക. എന്നിട്ട് അര ടീസ്പൂൺ ഏലക്ക പൊടിച്ചതും, ഒരു കപ്പ് അളവിൽ പഞ്ചസാരയും കൂടി ചേർത്ത് നന്നായി അടിച്ചു മറ്റൊരു പാത്രത്തിലേക്ക് വീഴ്ത്തുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക.

ശേഷം നെയ്യിലേക്ക് കുറച്ചു നട്ട്സും കിസ്സ്മിസ്സും ചേർത്ത് വറുക്കുക. ശേഷം കോരി മാറ്റുക. എന്നിട്ട് ആ പാനിൽ ഇരുന്നൂറ് ഗ്രാം സേമിയ ചേർത്ത് കൊടുക്കുക. ശേഷം നന്നായി വറുക്കുക. ലോ ഫ്ളൈമിലിട്ട് കളർ മാറാൻ തുടങ്ങുന്ന ആ സ്റ്റേജിൽ സേമിയ പാനിൽ നിന്നും കോരി മാറ്റുക. ഇനി ഒരു ദോശ തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന തവയുടെ മുകളിലേക്ക് ഈ പാൻ വെച്ച് കൊടുക്കുക. ശേഷം പാനിലേക്ക് ഒന്നര ടീസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. എന്നിട്ട് ചൂടായി വന്ന നെയ്യിലേക്ക് ഒരു തവി നേരത്തെ അടിച്ചു വെച്ച മുട്ടയുടെയും പാലിന്റെയും മിക്സ് ചേർത്ത് ഇളക്കുക. ശേഷം അടച്ചു വെച്ച് പാലിനെ ഒന്ന് വേവിച്ചെടുക്കുക. ശേഷം മുകളിലായി സേമിയ കുറെച്ചെയായി തൂകി കൊടുക്കുക. ശേഷം അടച്ചുവെച്ചു ഒന്നും കൂടി വേവിക്കുക. ശേഷം വീണ്ടും പാലിന്റെ മിക്സ് ഒഴിച്ച് കൊടുക്കുക. ഇനി ഒന്ന് അടച്ചു വെച്ച് വേവിച്ച ശേഷം സേമിയ വീണ്ടും മുകളിലായി ഇട്ടു കൊടുക്കുക.

അങ്ങനെ എല്ലാം ലേയറുകൾ പോലെ ഇട്ട ശേഷം ഏറ്റവും മുകളിലായി നെയ്യിൽ വറുത്തെടുത്ത നട്ട്സും കിസ്സ്മിസ്സും ചേർത്ത് കൊടുക്കുക. ശേഷം പതിനഞ്ചു മിനിറ്റ് മീഡിയം ഫ്ളൈമിൽ അടച്ചു വെച്ച് വേവിച്ചെടുക്കുക. എന്നിട്ട് ഒരു ടൂത് പിക്ക് കൊണ്ട് വെന്തോ എന്ന് ഉറപ്പ് വരുത്തുക. വെന്തതിന് ശേഷം ഫ്ളൈയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയ കൊണ്ടുള്ള സ്നാക്ക് റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണേ. ചൂട് ചായക്കൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു പലഹാരം കൂടിയാണ് ഇത്. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page