കൗബോയ് ചിക്കാനാകട്ടെ ഇന്നത്തെ താരം. ഒരുതവണ രുചിച്ചാൽ പിന്നെ ആരും രുചി മറക്കില്ല.

ചിക്കൻ കൊണ്ട് പല തരത്തിലുള്ള വ്യത്യസ്തമായ റെസിപ്പീസും തയ്യാറാക്കാൻ കഴിയും. അപ്പോൾ ഇന്ന് നമുക്ക് വളരെ വെറൈറ്റിയായ ഒരു ഡിഷായ കൗബോയ് ചിക്കൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം എണ്ണയിലേക്ക് പതിനഞ്ച് പീസ് വറ്റൽമുളക് ചേർത്ത് വറുക്കുക. ശേഷം വറുത്തെടുത്ത വറ്റൽ മുളകിനെ ഒരു പിടി വെളുത്തുള്ളിയും ചേർത്ത് അരച്ചെടുക്കുക.

ശേഷം അരച്ചെടുത്ത ഈ മസാല കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള ചിക്കനിലേക്ക് ചേർത്ത് കൈ കൊണ്ട് കുഴച്ചെടുക്കുക. ശേഷം ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അര മണിക്കൂറോളം ചിക്കനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ഇനി ചൂടായി വന്ന ഓയിലിലേക്ക് അഞ്ചു പീസ് വറ്റൽമുളക് മുറിച്ചു ചേർത്ത് കൊടുക്കുക. ശേഷം കുറച്ചു വെളുത്തുള്ളി കൂടി ചേർത്ത് മൂപ്പിക്കുക. ശേഷം ഒരു കപ്പ് ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് വഴറ്റുക.

ഇനി വാടി വന്ന ഉള്ളിയിലേക്ക് ആവശ്യത്തിന് ഉപ്പും, കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ഇനി വഴറ്റി എടുത്ത ഉള്ളിയിലേക്ക് മസാല തേച്ചു വെച്ച ചിക്കൻ ചേർത്ത് ഇളക്കുക. ഇനി അടച്ചു വെച്ച് ചിക്കൻ ഒന്ന് വേവിക്കുക. വെന്തു വന്ന ചിക്കനിലേക്ക് കുറെച്ചെയായി ഓയിൽ ചേർത്ത് ചിക്കൻ ഫ്രൈ ആക്കി എടുക്കുക. ഇനി ചിക്കൻ ഇളക്കി ഇളക്കി ഫ്രൈ ആക്കി എടുക്കുക. ഇങ്ങനെ ഓയിൽ വീഴ്ത്തി ഡ്രൈ ആക്കുന്നത് കൊണ്ട് തന്നെ വളരെ ടേസ്റ്റിയാണ് ഈ ചിക്കൻ.

എല്ലാവരും ഇങ്ങനെ ഒന്ന് കൗബോയ് ചിക്കൻ ഉണ്ടാക്കി നോക്കണേ. വളരെ വ്യത്യസ്തമായ ടേസ്റ്റിലുള്ള ഒരു റെസിപ്പിയാണ് ഇത്. എല്ലാവരും ഇങ്ങനെ തയ്യാറാക്കി നോക്കണേ. വറ്റൽമുളക് ചേർത്ത് ഉണ്ടാക്കുന്നത് കൊണ്ട് വളരെ ടേസ്റ്റിയായ ഒരു റെസിപ്പിയാണ് ഇത്. കുട്ടികൾക്കും മുതിർന്നവക്കും എല്ലാം ടേസ്റ്റിയായ ഒരു റെസിപ്പിയാണ് ഇത്. ഓൾ മീഡിയ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page