എന്നും ഒരേ പലഹാരങ്ങൾ കഴിച്ചാൽ മടുപ്പ് തോന്നുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ മിനിറ്റുകൾ കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ. എന്നും തിരക്കുള്ളവരാണ് നമ്മൾ അതുകൊണ്ട് തന്നെ ഈ ബ്രേക്ഫാസ്റ്റ് നിങ്ങൾക്ക് വളരെ ഇഷ്ടമാകും. അപ്പോൾ നമുക്ക് ഈ ബ്രേക്ഫാസ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു കപ്പ് പച്ചരിയും, കാൽ കപ്പ് ഉഴുന്നും കൂടി എടുക്കുക. ശേഷം ഇവ രണ്ടും കൂടി രണ്ട് മണിക്കൂറോളം വെള്ളത്തിൽ കുതിർത്തുക.
ശേഷം കുതിർത്തി എടുത്ത പച്ചരിയും ഉഴുന്നും കൂടി ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അര കപ്പ് വെള്ളമാണ് ചേർത്തിട്ടുള്ളത്. ശേഷം ഒട്ടും തന്നെ തരിയില്ലാതെ പച്ചരിയും ഉഴുന്നും അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മാവിനെ ഒരു ബൗളിലേക്ക് മാറ്റുക. ശേഷം കുറച്ചു വെള്ളത്തിൽ മിക്സി കഴുകിയ ശേഷം ആ വെള്ളം കൂടി മാവിലേക്ക് ചേർത്ത് ഇളക്കുക. ഇനി കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക.
ശേഷം ഒരു ഉണ്ണിയപ്പ ചട്ടി ചൂടാക്കുക. ഇനി ചൂടായി വന്ന ചട്ടിയിലേക്ക് അര ഭാഗത്തോളം എണ്ണ ചേർക്കുക. ശേഷം ഓരോ തവി വീതം ബാറ്റെർ കുഴിയിലേക്ക് വീഴ്ത്തുക. പെട്ടന്ന് തന്നെ വെന്തു കിട്ടുന്നതാണ്. ഒരു ഭാഗം വെന്തു വന്നാൽ മറിച്ചിട്ട് കൊടുക്കുക. ശേഷം രണ്ട് സൈഡും മൂത്തു വന്നാൽ എടുത്തു മാറ്റാവുന്നതാണ്. എല്ലാ മാവിനേയും ഇതുപോലെ ചെയ്തെടുക്കുക. ശേഷം സെർവ് ചെയ്യാവുന്നതാണ്.
അപ്പോൾ വളരെ ടേസ്റ്റിയായ പച്ചരിയും ഉഴുന്നും കൊണ്ടുള്ള കിടിലൻ ബ്രേക്ഫാസ്റ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ബ്രേക്ഫാസ്റ്റ് തയ്യാറാക്കി കഴിച്ചു നോക്കണേ. ഇത്രയും സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ഈ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ മിനിറ്റുകൾ തന്നെ ദാരാളമാണ്. ഷീ ബുക്ക് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ.
