ചോറിനൊപ്പം ഈ കറി ആണെങ്കിൽ ചോറ് കാലിയാകുന്നത് അറിയേയില്ല.

പച്ചക്കറികളിൽ എല്ലാവർക്കും ഇഷ്ടമുള്ള ഒരു സാധനമാണ് വെണ്ടയ്ക്ക. എന്നാൽ എന്നും മെഴുക്കുപെരട്ടി ഉണ്ടാക്കാറല്ലേ പതിവ്. എന്നാൽ ഇന്ന് നമുക്ക് വെണ്ടയ്ക്ക മസാല കറി ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ. അപ്പോൾ ഊണിനൊപ്പം കഴിക്കാൻ പറ്റിയ വെണ്ടയ്ക്ക മസാല കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് പത്തു വെണ്ടയ്ക്ക അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി ഒന്ന് വാടി വന്ന വെണ്ടക്കയിലേക്ക് ഒരു സവാള കൊത്തിയരിഞ്ഞത് ചേർത്ത് ഇളക്കുക.

ഇനി കുറച്ചു വെളുത്തുള്ളി അരിഞ്ഞതും, കുറച്ചു ഇഞ്ചി അരിഞ്ഞതും ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് ഇളക്കി വെണ്ടയ്ക്ക വഴറ്റി എടുക്കുക. ഒരു ലൈറ്റ് ബ്രൗൺ കളർ ആകുന്നത് വരെ ഉള്ളി വഴറ്റുക. ശേഷം ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി പിഴിഞ്ഞെടുത്ത വെള്ളത്തിലേക്ക് അര ടീസ്പൂൺ അളവിൽ ഉലുവ പൊടിച്ചത് ചേർത്ത് ഇളക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളക്പൊടിയും, ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം ഈ മിക്‌സാക്കി എടുത്ത പുളി വെള്ളം വെണ്ടക്കയിലേക്ക് വീഴ്ത്തുക.

ഇനി ഈ കറി നന്നായി ഇളക്കി തിളപ്പിക്കുക. ഇനി കുറച്ചു വെള്ളം കൂടി ചേർത്ത് കറി തിളപ്പിച്ച് വറ്റിച്ചെടുക്കുക. ശേഷം ഒരു ടീസ്പൂൺ പഞ്ചസാരയും, പിന്നെ ഒരു ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന വെളിച്ചെണ്ണയിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. ഇനി കുറച്ചു ചെറിയ ഉള്ളി അരിഞ്ഞതും, രണ്ട് വറ്റൽമുളക് അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ശേഷം അത് കറിയിലേക്ക് ചേർത്ത് ഇളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ വെണ്ടയ്ക്ക മസാല കറി തയ്യാറായിട്ടുണ്ട്.

എല്ലാവരും ഈ കറി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കണേ. ചോറിനൊപ്പവും പലഹാരങ്ങൾക്ക് ഒപ്പവും കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. മീനും ഇറച്ചിയും ഒന്നും ഇല്ലാത്ത ദിവസങ്ങളിൽ പിടിച്ചു നിക്കാൻ പറ്റിയ നല്ലൊരു കറി കൂടിയാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഈ കറി വളരെ ഇഷ്ടപ്പെടുന്നത് തന്നെ ആയിരിക്കും. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page