വൈകുന്നേരങ്ങളിൽ എന്തെങ്കിലും മധുരപലഹാരങ്ങൾ കഴിക്കാൻ കൊതിക്കുന്നവരാണ് നമ്മളോരോരുത്തരും. എന്നാൽ ഇന്ന് നമുക്ക് ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ കഴിയുന്ന ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അരക്കപ്പ് അരിപ്പൊടി എടുക്കുക. ശേഷം അതിൻറെ ഒപ്പം അരക്കപ്പ്
റവ കൂടി ചേർത്ത് കൊടുക്കുക. ശേഷം ഒരു കപ്പ് മൈദയും കൂടി ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് അരക്കപ്പ് പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ഇനി മാവിലേക്ക് ഒന്നര കപ്പ് പാൽ ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക. ഒട്ടുംതന്നെ കട്ടയില്ലാതെ കലക്കി എടുത്ത മാവിനെ മാറ്റിവെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം പാനിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം അര കപ്പ് ശർക്കര ചീകിയത് കൂടി ചേർക്കുക. ശേഷം ഒരു കപ്പ് പാലും ചേർത്ത് നല്ലപോലെ ഇളക്കി കുറുക്കിയെടുക്കുക.
ഹൈ ഫ്ളൈമിലിട്ട് കൈവിടാതെ ഇളക്കി പെട്ടെന്ന് തന്നെ ഒന്ന് ഡ്രൈ ആക്കി എടുക്കുക. പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഫ്ളയിം ഓഫ് ചെയ്ത് തണുക്കാനായി വയ്ക്കുക. ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും രണ്ട് തവി മാവ് ഒരു പാത്രത്തിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ഡ്രോപ്പ് യെല്ലോ ഫുഡ് കളർ ചേർത്തിളക്കുക. ഇത് ഓപ്ഷണൽ ആണ് അല്ലെങ്കിൽ തന്നെ ഈ പലഹാരം നല്ല രുചികരമാണ്. കാണാൻ ഒരു രസത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഒരുപാൻ അടുപ്പിൽ വച്ച് ചൂടാക്കുക.
ശേഷം പാനിലേക്ക് അര ടീസ്പൂൺ ഓയിൽ പാനിൻറെ എല്ലാ ഭാഗത്തേക്കും തേച്ചുപിടിപ്പിക്കുക. എന്നിട്ട് ഫുഡ് കളർ ചേർത്ത് വച്ചിട്ടുള്ള മാവിനെ ഓരോ തുള്ളി വീതം പാനിൻറെ എല്ലാ ഭാഗത്തേക്കും വീഴ്ത്തുക. ശേഷം വെന്തുവന്ന മാവിൻറെ മുകളിലേക്ക് വെറുതെ കലക്കി വെച്ചിട്ടുള്ള മാവ് ഒന്നര തവി ചേർത്തുകൊടുക്കുക. എന്നിട്ട് പാനിൻറെ എല്ലാ ഭാഗത്തേക്കും ഈ മാവിനെ ചുറ്റിച്ചു കൊടുക്കുക. ശേഷം വെന്തു എന്ന് പലഹാരത്തിന് മുകളിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള ഫില്ലിംഗ് ഒരു ബോൾ പോലെ ഉരുട്ടിയ ശേഷം മാവിനെ ഒരു സൈഡിലായി വച്ചു കൊടുക്കുക.
എന്നിട്ട് അതൊന്ന് റോൾ ആക്കി എടുക്കുക. ശേഷം തിരിച്ചും മറിച്ചുമിട്ട് പലഹാരം ഒന്ന് മൂപ്പിക്കുക. എന്നിട്ട് പാനിൽ നിന്നും എടുത്തുമാറ്റുക. ശേഷം എല്ലാ മാവിനെയും ഇതുപോലെ തന്നെ പലഹാരം തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഈ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന നല്ല ഒരു വിഭവമാണിത്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
