നമ്മളിൽ ഏറെ പേർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് ചപ്പാത്തി. എന്നാൽ ഇന്ന് നമുക്ക് ഒരു സ്പെഷ്യൽ ചപ്പാത്തി ഉണ്ടാക്കിയാലോ. ഈ ചപ്പാത്തിയുടെ പ്രത്യേകത കറി ഇല്ലാതെ കഴിക്കാൻ പറ്റും എന്നുള്ളതാണ്. അപ്പോൾ ഇന്ന് നമുക്ക് ഈ സ്പെഷ്യൽ ചപ്പാത്തി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇനി ഒരു ബൗളിലേക്ക് രണ്ട് കപ്പ് ആട്ട മാവ് എടുക്കുക. ശേഷം മാവിലേക്ക് ആവശ്യമായ ഉപ്പും, ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് കൊടുക്കുക. ശേഷം എല്ലാം കൂടി കൈ കൊണ്ട് മിക്‌സാക്കുക.
എന്നിട്ട് മാവിലേക്ക് ആവശ്യമായ വെള്ളം ചേർത്ത് മാവിനെ കുഴച്ചെടുക്കുക. ശേഷം ഒന്ന് കുഴച്ചെടുത്ത മാവിനെ എണ്ണ തടകിയ ശേഷം അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരുപാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം എണ്ണയിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് മൂപ്പിക്കുക. ഇനി രണ്ട് മീഡിയം സൈസിലുള്ള സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂപ്പിക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, രണ്ട് ടേബിൾ സ്പൂൺ കടലമാവ്, ഒരു പകുതി നാരങ്ങയുടെ നീര് എന്നിവ ചേർത്ത് ഇളക്കുക.
ഇനി കൌണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം ചപ്പാത്തിയെക്കാൾ കുറച്ചു വലിപ്പത്തിലുള്ള ബോൾ ഉരുട്ടി എടുക്കുക. ശേഷം പരത്തി എടുക്കുക. ശേഷം പരത്തി എടുത്ത ചപ്പാത്തിയുടെ മുകളിലായി ഒരു ടേബിൾ സ്പൂൺ ഫില്ലിംഗ് വെച്ച് കൊടുക്കുക. ശേഷം ഒരു കിഴി പോലെ മുകൾഭാഗം വെച്ച് കൊടുക്കുക. എന്നിട്ട് തിരിച്ചിട്ട് പരത്തുക. ഒരുപാട് കനം കുറച്ചു പരത്തരുത്. ശേഷം പരത്തി എടുത്ത ചപ്പാത്തിയെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഇട്ടു കൊടുക്കുക. എന്നിട്ട് ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. ശേഷം മുകളിലായി നെയ്യ് തടവുക. ശേഷം മൂപ്പിച്ചെടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ സ്പെഷ്യൽ ചപ്പാത്തി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ചപ്പാത്തി ഉണ്ടാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു ചപ്പാത്തിയാണ് ഇത്. കറികളൊന്നും ഇല്ലാതെ കഴിക്കാൻ പറ്റും എന്നുള്ളതാണ് ഈ ചപ്പാത്തിയുടെ പ്രത്യേകത. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ ചപ്പാത്തി റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
