ചായക്കടയിലെ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് പരിപ്പുവട. എന്നാൽ ഇന്ന് നമുക്ക് ചായക്കടയിലെ അതേ രുചിയിൽ പരിപ്പുവട വീട്ടിൽ ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം പരിപ്പുവട എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒന്നര കപ്പ് കടലപ്പരിപ്പ് എടുക്കുക. ശേഷം പരിപ്പിനെ വെള്ളത്തിലിട്ട് നാല് മണിക്കൂർ കുതിർത്തുക. ശേഷം നാല് മണിക്കൂറായപ്പോൾ പരിപ്പ് നല്ല പോലെ കുതിർന്ന് കിട്ടിയിട്ടുണ്ട്. ശേഷം കുതിർന്ന് കിട്ടിയ പരിപ്പിനെ നല്ല പോലെ കഴുകി ഒരു അരിപ്പയിൽ ഇട്ട് വെക്കുക.
ഇനി ഒരു സവാളയും, കുറച്ചു ചെറിയ ഉള്ളിയും, ഒരു കഷ്ണം ഇഞ്ചിയും, നാല് പച്ചമുളകും, മൂന്നു വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും കൂടി എടുക്കുക. ശേഷം ഇതെല്ലാം കൂടി വളരെ ചെറുതായി അരിഞ്ഞെടുക്കുക. ഇനി വെള്ളം വാർന്നുപോയ പരിപ്പിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് ചെറിയ തരികളോടുകൂടി പരിപ്പിനെ അരച്ചെടുക്കുക. എന്നിട്ട് പകമായോ എന്നറിയാൻ കുറച്ചു അരച്ചെടുത്ത പരിപ്പിനെ കൈ കൊണ്ട് ഉരുട്ടി നോക്കുക. എല്ലാ പരിപ്പും ഇതുപോലെ അരച്ചെടുത്ത ശേഷം ഒരു സ്പൂൺ പരിപ്പ് അരക്കാതെ മാറ്റി വെക്കുക. ശേഷം പരിപ്പിലേക്ക് ആവശ്യത്തിന് ഉപ്പു ചേർത്ത് ഇളക്കുക.
ശേഷം അര ടീസ്പൂൺ കായപ്പൊടിയും, നേരത്തെ അരക്കാതെ മാറ്റി വെച്ച ഒരു സ്പൂൺ പരിപ്പും, ഒരു ടീസ്പൂൺ പെരിഞ്ജീരകം, ഒരു ടീസ്പൂൺ മുളക്പൊടി, നേരത്തെ അരിഞ്ഞു വെച്ചിട്ടുള്ള സവാളയും ഉള്ളിയും പച്ചമുളകും എല്ലാം ചേർത്ത് ഇളക്കുക. ശേഷം കൈ കൊണ്ട് നല്ല പോലെ കുഴക്കുക. എന്നിട്ട് ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി എടുക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ ഓരോ പരിപ്പുവടയായി ഇട്ട് കൊടുക്കുക. ആദ്യം ഒരു ബോളായി എടുത്തിട്ട് ഉള്ളം കയ്യിൽ വെച്ച് ഒന്ന് പരത്തുക. ശേഷം സൈഡിൽ കുറച്ചു തിന്നായി പരത്തുക. നടുവിലായി കട്ടിയിലും.
എന്നിട്ട് നല്ല ചൂടായി വന്ന എണ്ണയെ മീഡിയം ഫ്ളൈമിലേക്ക് ഇട്ട ശേഷം പരിപ്പുവടയെ എണ്ണയിലിട്ട് പൊരിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പരിപ്പുവട തയ്യാറായിട്ടുണ്ട്. കടയിൽ നിന്നും വാങ്ങുന്ന പരിപ്പുവടയുടെ അതെ രുചിയാണ് ഈ പരിപ്പുവടക്കും. എല്ലാവരും ഉറപ്പായും ഈ പരിപ്പുവട ട്രൈ ചെയ്തു നോക്കണേ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു സ്നാക്ക് റെസിപ്പിയാണ് ഇത്. എല്ലാവരും ഇത് തയ്യാറാക്കി കുട്ടികൾക്ക് കൊടുക്കണേ. പരിപ്പ് കുതിർന്ന് കിട്ടുന്ന സമയം മാത്രം മതി ഇത് തയ്യാറാക്കാൻ. സൺ ഫ്ളവർ ഓയിലാണ് ഈ പരിപ്പ് വട തയ്യാറാക്കാനായി എടുത്തിട്ടുള്ളത്.
