റേഷൻ കടകളിൽ നിന്നും കിട്ടുന്ന കിറ്റിൽ മുടങ്ങാതെ കിട്ടുന്ന ഒരു സാധനമാണ് നുറുക്ക് ഗോതമ്പ്. ആ നുറുക്ക് ഗോതമ്പ് കൊണ്ട് പല ടേസ്റ്റിയായ റെസിപ്പീസും നമുക്ക് തയ്യാറാക്കാൻ കഴിയും. അപ്പോൾ ഇന്ന് നമുക്ക് നുറുക് ഗോതമ്പ് കൊണ്ട് ഒരു കിടിലൻ അപ്പം തയ്യാറാക്കിയാലോ. അപ്പോൾ ഈ അപ്പം തയ്യാറാക്കാൻ വേണ്ട ചേരുവകളും ഈ റെസിപ്പി തയ്യാറാക്കുന്ന വിധവും കാണാം. അതിനായി രണ്ട് കപ്പ് നുറുക്ക് ഗോതമ്പ് നല്ല പോലെ കഴുകി അര മണിക്കൂറോളം വെള്ളത്തിൽ കുതിർത്തുക.
ഇനി അര മണിക്കൂറായപ്പോൾ സോഫ്റ്റായി കിട്ടിയ ഗോതമ്പിനെ വെള്ളം മാറ്റിയ ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി ഗോതമ്പിനൊപ്പം രണ്ട് സ്പൂൺ ചോറും, അര കപ്പ് തേങ്ങയും, ഒരു ടീസ്പൂൺ ഷുഗറും, അര ടീസ്പൂൺ ബേക്കിങ് സോഡയും, കുറച്ചു വെള്ളവും ചേർത്ത് ഗോതമ്പിനെ നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം നല്ല പോലെ ഇളക്കി മിക്സാക്കുക. ഇനി എട്ട് മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. തലേ ദിവസം അരച്ച് വെക്കുന്നതാണ് നല്ലത്.
എട്ട് മണിക്കൂറായപ്പോൾ മാവ് പാകമായി പൊങ്ങി വന്നിട്ടുണ്ട്. ശേഷം ഒന്നും കൂടി ഇളക്കി മികസാക്കിയ ശേഷം ആവശ്യത്തിനുള്ള ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് മാവിനെ കലക്കി എടുക്കുക. സാദാരണ വെള്ളയപ്പം ഉണ്ടാക്കുന്ന ലൂസാണ് മാവിന് വേണ്ടത്. ശേഷം നല്ല പോലെ പാകമാക്കി എടുത്ത മാവിനെ ഒരു തവ ചൂടാക്കി അപ്പം ചുട്ടെടുക്കുക. ഇത് അപ്പച്ചട്ടിയിൽ ചുട്ടെടുത്താലും മതിയാകും. എണ്ണ ഒട്ടും തന്നെ ചേർക്കേണ്ട ആവശ്യമില്ല. എണ്ണ ചേർത്തില്ലെങ്കിലും നല്ല സോഫ്റ്റ് അപ്പം കിട്ടുന്നതാണ്.
ശേഷം എല്ലാ മാവിനേയും ഇതുപോലെ അപ്പം ചുട്ടെടുക്കുക. അടച്ചു വെച്ച് അപ്പം തയ്യാറാക്കുന്നതാണ് നല്ലത്. അപ്പോൾ വളരെ ടേസ്റ്റിയായ നുറുക്ക് ഗോതമ്പ് കൊണ്ട് തയ്യാറാക്കിയ അപ്പം എല്ലാവരും ട്രൈ ചെയ്തു നോക്കണേ. സാദാരണ പച്ചരി കൊണ്ട് ഉണ്ടാക്കുന്ന അപ്പത്തിനേക്കാൾ സോഫ്റ്റും ടേസ്റ്റുമാണ് ഈ അപ്പം. പച്ചരി ഇല്ലാത്ത ദിവസങ്ങളിലോ അല്ലെങ്കിൽ അരിമാവ് ഇല്ലാതെ ദിവസങ്ങളിലോ വളരെ സിമ്പിളായി ഈ അപ്പം തയ്യാറാക്കാവുന്നതാണ്. തലേ ദിവസം അരച്ച് വെച്ച് രാവിലെ സിമ്പിളായി അപ്പം ഉണ്ടാക്കാം.
