കുരുമുളകിട്ട വരട്ടിയ ബീഫ് എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറാത്ത മലയാളികൾ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് അതെ രുചിയിൽ സോയ കുരുമുളകിട്ട് വരട്ടുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ഒന്നേമുക്കാൽ കപ്പ് സോയ ചങ്‌സ് എടുക്കുക. ശേഷം തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം സോയ മുങ്ങികിടക്കാൻ പാകത്തിന് ഒഴിച്ച് കൊടുക്കുക. എന്നിട്ട് ഈ വെള്ളത്തിൽ സോയ പതിനഞ്ചു മിനിറ്റോളം കുതിർത്തുക. ശേഷം കുതിർന്നു കിട്ടിയ സോയ ചങ്‌സിനെ ഈ വെള്ളത്തിൽ നിന്നും കൈ കൊണ്ട് പിഴിഞ്ഞെടുക്കുക. ശേഷം ഒരു മൂന്നു തവണ കൂടി കഴുകി പിഴിഞ്ഞെടുക്കുക.
ശേഷം വലിപ്പം കൂടുതലാണ് എങ്കിൽ മുറിക്കുക. എന്നിട്ട് ഒരു കുക്കറിലേക്ക് മാറ്റുക. ശേഷം സോയക്കൊപ്പം ഒരു പച്ചമുളക് അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, ഒരു തക്കാളി അരിഞ്ഞതും, പത്തു പീസ് ചെറിയ ഉള്ളി, മുക്കാൽ ടീസ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, രണ്ട് ടീസ്പൂൺ കാശ്മീരി മുളക്പൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ നാരങ്ങാ നീരും, രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും,ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി കാൽ കപ്പ് വെള്ളവും ചേർത്ത് ഇളക്കി അടച്ചു വെച്ച് രണ്ട് ഫിസിൽ വരുന്നത് വരെ സോയ വേവിക്കുക.
ഇനി ഒരു മസാല തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ഇനി രണ്ട് സവാള സ്ലൈസാക്കിയത് ചേർത്ത് മൂപ്പിക്കുക. ശേഷം കുറച്ചു കറിവേപ്പിലയും സവാളക്ക് ആവശ്യമായ ഉപ്പും, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ചേർത്ത് വഴറ്റുക. ഇനി ഒരു തക്കാളി നീളത്തിൽ അരിഞ്ഞത് ചേർത്ത് വേവിക്കുക. ഇനി നല്ല വാടി വന്ന തക്കാളിയിലേക്ക് വേവിച്ചു വെച്ചിട്ടുള്ള സോയ ചേർത്ത് ഇളക്കി മിക്‌സാക്കുക.
ഇനി ഒന്നര ടീസ്പൂൺ കുരുമുളക്പൊടിയും ചേർത്ത് സോയ ഇളക്കി യോജിപ്പിക്കുക. ശേഷം ലോ ഫ്ളൈമിൽ അടച്ചു വെച്ച് അഞ്ചു മിനിറ്റോളം ആവിയിൽ സോയ വേവിക്കുക. അഞ്ചു മണിറ്റായപ്പോൾ സോയ മസാലയുമായി യോജിച്ചു കിട്ടിയിട്ടുണ്ട്. ശേഷം തുറന്നു വെച്ച് സോയ ഡ്രൈ ആക്കി എടുക്കുക. ഇനി ഒരു ടീസ്പൂൺ വലിയ ജീരകം പൊടിച്ചതും ചേർത്ത് ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ സോയ ചങ്‌സ് കുരുമുളകിട്ട് വരട്ടിയത് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് സോയ ട്രൈ ചെയ്തു നോക്കണേ. ബീഫ് കുരുമുളകിട്ട് വരട്ടുമ്പോൾ എങ്ങനെയാണ് അതെ രുചി തന്നെയാണ് ഈ റെസിപ്പിക്കും. മീനും ഇറച്ചിയുമൊന്നും ഇല്ലെങ്കിലും ഈ റെസിപ്പി മതി മനസ്സ് നിറഞ്ഞു ആഹാരം കഴിക്കാൻ.
