നമ്മുടെ മിക്കവാറും കറികളിൽ പ്രധാന ചേരുവയാണ് തക്കാളി. എന്നാൽ ഇന്ന് നമുക്ക് ഈ തക്കാളി കൊണ്ട് ഒരു അടിപൊളി റെസിപ്പി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ചോറിനും ചപ്പാത്തിക്കും ദോശക്കുമെല്ലാം ഒപ്പം കഴിക്കാൻ വളരെ ടേസ്റ്റിയാണ് ഈ കറി. അതിനായി നല്ല പഴുത്ത അഞ്ചു തക്കാളി എടുക്കുക. ശേഷം തക്കാളിയെ നല്ല പോലെ കഴുകി ചെറിയ പീസായി മുറിക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ ചേർത്ത് കൊടുക്കുക. ശേഷം അരിഞ്ഞു വെച്ചിട്ടുള്ള തക്കാളി ചേർത്ത് വഴറ്റുക. ശേഷം തക്കാളിക്കൊപ്പം ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.
ശേഷം അടച്ചു വെച്ച് തക്കാളി വെന്തുടഞ്ഞു വരുന്നത് വരെ വേവിക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്തു തക്കാളിയെ തണുക്കാനായി വെക്കുക. ശേഷം തക്കാളി പേസ്റ്റിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം നന്നായി അരച്ചെടുക്കുക. ശേഷം വീണ്ടും ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം രണ്ട് പച്ചമുളക് അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, നാല് അല്ലി വെളുത്തുള്ളി ചതച്ചതും, രണ്ട് ഉണക്ക മുളകും, അരച്ച് വെച്ചിട്ടുള്ള തക്കാളി പേസ്റ്റും ചേർത്ത് ഇളക്കുക.
ശേഷം ലോ ഫ്ളൈമിലിട്ടു തക്കാളി പേസ്റ്റിനെ ഒന്ന് ഇളക്കി കുറുക്കി എടുക്കുക. തിളച്ചു വരുമ്പോൾ ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി കൂടി ചേർത്ത് കൊടുക്കുക. ഇനി പാകത്തിനുള്ള ഉപ്പും കാൽ റ്റീസ്പൂണിലും താഴെ മഞ്ഞൾപ്പൊടി, ചേർത്ത് നന്നായി കുറുക്കി എടുക്കുക. ശേഷം ഒന്ന് കുറുകി വന്ന കറിയിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടിയും, രണ്ട് നുള്ളു ഉലുവ പൊടിയും ചേർത്ത് ഇളക്കി മിക്സാക്കുക. ഇനി എണ്ണ തെളിഞ്ഞു വരുമ്പോൾ അര ടീസ്പൂൺ ശർക്കര ചേർത്ത് വറ്റി വരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ തക്കാളി തോക്ക് തയ്യാറായിട്ടുണ്ട്. ചോറിനൊപ്പവും ദോശക്ക് ഒപ്പവുമെല്ലാം കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. ഒരു ക്ളീനയ കുപ്പിയിൽ ഇട്ടു വെച്ചാൽ എത്ര ദിവസം വേണമെങ്കിലും സൂക്ഷിച്ചു വെക്കാനും കഴിയും.
