ചിക്കൻ മന്തിയുടെ ഇരട്ടി രുചിയിലുള്ള ബീഫ് മന്തി കഴിച്ചുതന്നെ രുചി അറിയണം

പല തരത്തിലുള്ള മന്തി റെസിപ്പികൾ ട്രൈ ചെയ്തിട്ടുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ബീഫ് മന്തി നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഒരു വിഭവമാണ് ബീഫ് മന്തി. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കുക്കർ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം കുക്കറിലേക്ക് ഒന്നര ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ചേർക്കുക. ശേഷം ഓയിലിലേക്ക് കുറച്ചു പട്ട, ഏലക്ക, ഗ്രാമ്പൂ, കുരുമുളക്, ഒരു ബേ ലീഫ്, ഒരു ടീസ്പൂൺ ഫ്രഷ് മല്ലി, ഒരു ടീസ്പൂൺ പെരിഞ്ജീരകം, അര ടീസ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് ചൂടാക്കുക.

ശേഷം അതിലേക്ക് 3 സവാള പൊടിയായി അരിഞ്ഞത് ചേർത്തിളക്കുക. ശേഷം അതിനൊപ്പം ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്തിളക്കുക. ശേഷം രണ്ട് പീസ് മാഗി ക്യൂബ്, രണ്ട് ടീസ്പൂൺ കാശ്മീരി മുളക്പൊടി, രണ്ട് ടീസ്പൂൺ മന്തി മസാല, ഒരു നാരങ്ങാ നീര്, എന്നിവ ചേർത്ത് വഴറ്റുക. ശേഷം മസാലയിലേക്ക് ആറ് ടേബിൾ സ്പൂൺ നോർമൽ പുളിയുള്ള തൈര് ചേർത്തിളക്കുക. ഇനി ഈ മസാലയിലേക്ക് കുറച്ചു മല്ലിയില അരിഞ്ഞതും, ആവശ്യത്തിനുള്ള ഉപ്പും ചേർത്തിളക്കുക. എന്നിട്ട് ഒരു കിലോ ബീഫ് മീഡിയം സൈസിൽ മുറിച്ച ശേഷം ഈ മസാലയിലേക്ക് ചേർത്തിളക്കുക.

ശേഷം കുക്കർ അടച്ചു വെച്ച് ഏഴു ഫിസിലാകുന്നത് വരെ ബീഫ് വേവിച്ചെടുക്കുക. ശേഷം ഒരു വലിയ പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം വെള്ളത്തിലേക്ക് രണ്ട് മാഗി ക്യൂബും, ഒരു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും, ആവശ്യത്തിനുള്ള ഉപ്പും, ഒരു ഉണങ്ങിയ നാരങ്ങയും, രണ്ട് പച്ചമുളകും, അര മണിക്കൂർ കുതിർത്തി എടുത്ത സെല്ല ബസുമതി റൈസ് നല്ലപോലെ കഴുകിയ ശേഷം വെള്ളത്തിലേക്ക് ചേർത്തിളക്കി വേവിക്കുക. ശേഷം വെന്തുവന്ന ചോറിനെ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക.

ശേഷം വെന്തുവന്ന ബീഫിനെ ഒരു പാനിലേക്കിട്ട് ഫ്രൈ ചെയ്തു എടുക്കുക. ശേഷം ഫ്രൈ ആയി വന്ന ബീഫിലേക്ക് രണ്ട് ടീസ്പൂൺ കുരുമുളക് പൊടി ചേർത്തിളക്കുക. എന്നിട്ട് മാറ്റി വെക്കുക. ശേഷം ഒരു വലിയ പാത്രത്തിലേക്ക് ചോറ് ചേർക്കുക. ശേഷം ചോറിന്റെ രണ്ട് സൈഡിലായി കുക്കറിൽ വേവിച്ചെടുത്ത ബീഫിന്റെ മസാല ചേർക്കുക. എന്നിട്ട് ചോറ് മുകളിലായി ഇടുക. ശേഷം ചോറിന്റെ മുകളിലായി ഫ്രൈ ചെയ്തെടുത്ത ബീഫും വെച്ച് കൊടുക്കുക. എന്നിട്ട് സ്‌മോക്കിങ് സ്മെല്ലിനായി ഒരു ബൗളിൽ കരിക്കട്ട വെക്കുക. ശേഷം അതിലേക്ക് ഓയിൽ ഒഴിക്കുക. എന്നിട്ട് അടപ്പ് അടച്ചു ചോറിൽ സ്‌മോക്കിങ് സ്മെല് നിറക്കുക. ശേഷം 5 മിനിറ്റോളം അടച്ചു വെച്ച ശേഷം സെർവ് ചെയ്യാം.

Leave a Reply