പഴം ഉണ്ടോ കയ്യിൽ എങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. അപാര രുചിയാണ്.

ഒരു മലബാറിയൻ വിഭവമാണ് കായ്പോള. പഴം കൊണ്ട് ഉണ്ടാക്കുന്ന ഈ വിഭവം ചായക്കൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു പലഹാരം കൂടിയാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം നല്ല പോലെ പഴുത്ത മൂന്നു നേന്ത്രപ്പഴം എടുക്കുക. ശേഷം പഴം തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിക്കുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിൽ കുറച്ചു നട്ട്സും കിസ്സ്മിസ്സും വറുത്തെടുക്കുക.

ഇനി ബാക്കിയുള്ള നെയ്യിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള പഴം ചേർത്ത് ഇളക്കുക. എന്നിട്ട് പഴം നന്നായി വഴറ്റുക. ശേഷം നന്നായി വഴറ്റി എടുത്ത പഴത്തെ അടുപ്പിൽ നിന്നും മാറ്റുക. ഇനി ഒരു മിക്സിയുടെ ജാർ എടുക്കുക. ശേഷം മിക്സിയിലേക്ക് നാല് മുട്ട പൊട്ടിച്ചു ചേർക്കുക. ശേഷം മുട്ടക്കൊപ്പം കാൽ കപ്പ് ഷുഗറും കൂടി ചേർത്ത് കൊടുക്കുക. ശേഷം മുട്ടക്കൊപ്പം കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും, ഒരു നുള്ളു ഉപ്പും, രണ്ട് ടേബിൾ സ്പൂൺ പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മുട്ട മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക. എന്നിട്ട് നേരത്തെ വഴറ്റി എടുത്ത പഴം കൂടി ഈ മിക്സിലേക്ക് ചേർത്ത് കൊടുക്കുക.

ശേഷം എല്ലാം കൂടി നല്ല പോലെ മിക്‌സാക്കുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് കുറച്ചു നെയ്യ് ഒഴിക്കുക. ശേഷം പാത്രം ഒന്ന് ചൂടാക്കി എടുക്കുക. ശേഷം റെഡിയാക്കി വെച്ചിട്ടുള്ള പഴം മുട്ട മിക്സ് ഈ പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം ഈ പാത്രം ഒരു പാനിന്റെ മുകളിലേക്ക് വെച്ച് പാൻ ചൂടാക്കുക. എന്നിട്ട് ഈ മിക്സ് ഒഴിച്ച പാത്രം അടച്ചു വെച്ച് കായിപോള വേവിക്കുക. ലോ ഫ്ളൈമിലിട്ടു മുപ്പത് മിനിറ്റോളം മതിയാകും ഈ പലഹാരം വെന്തു കിട്ടാൻ. അപ്പോൾ വളരെ ടേസ്റ്റിയായ കായിപോള തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ പലഹാരം തയ്യാറാക്കി നോക്കണേ; വളരെ സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഇത്. വീട്ടിലുള്ള ചേരുവകൾ കൊണ്ട് വളരെ സിമ്പിളായി ഈ പലഹാരം തയ്യാറാക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page