ചോറിനൊപ്പം കഴിക്കാൻ ഒരു ഫിഷ് ഫ്രൈ കൂടി ഉണ്ടെങ്കിൽ എന്ന് വിചാരിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി ഫിഷ് ഫ്രൈ തയ്യാറാക്കിയാലോ. ഏത് മീനും ഈ രീതിയിൽ ഫ്രൈ ചെയ്‌താൽ നല്ല ടേസ്റ്റി ആയിരിക്കും. അപ്പോൾ നമുക്ക് ഈ ഫിഷ് ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നുനോക്കാം. ഇനി എട്ട് പീസ് വെളുത്തുള്ളിയും, ഒരു ചെറിയ പീസ് ഇഞ്ചിയും, അഞ്ചു പീസ് ചുവന്നുള്ളി, കുറച്ചു കറിവേപ്പില, രണ്ട് പച്ചമുളക്, കുറച്ചു മല്ലിയില എന്നിവ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.
ഇനി അതിനൊപ്പം ഒരു ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ കുരുമുളക് പൊടി, കാൽ ടീസ്പൂൺ ഗരം മസാല, ഒന്നര ടീസ്പൂൺ ലെമൺ ജ്യൂസ്, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് പേസ്റ്റുപോലെ അരച്ചെടുക്കുക. ശേഷം ഈ മസാലയെ ഒരു പ്ലേറ്റിലേക്ക് മാറ്റുക. എന്നിട്ട് അരപ്പിലേക്ക് ഒന്നര ടീസ്പൂൺ കോൺ ഫ്ലോറും ചേർത്ത് ഇളക്കുക. ശേഷം കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള മീനിലേക്ക് ഈ മസാല തേച്ചു പിടിപ്പിക്കുക. ശേഷം എല്ലാ മീനും ഇതുപോലെ മസാല തേച്ചു കൊടുക്കുക.
ഇനി മസാല തേച്ചു വെച്ചിട്ടുള്ള മീനിനെ അര മണിക്കൂറോളം ഫ്രിഡ്ജിലേക്ക് വെക്കുക. ശേഷം അര കപ്പോളം ഡെസിഗ്നേറ്റഡ് കോക്കനട്ട് മീനിൽ കോട്ടാക്കി എടുക്കുക. എല്ലാ മീനിനെയും ഇതുപോലെ തേങ്ങയിൽ കോട്ടാക്കി എടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം ഓയിലിലേക്ക് മീൻ വെച്ച് കൊടുക്കുക. ഷാലോ ഫ്രയാണ് നല്ലത്.
ശേഷം മീഡിയം ഫ്ളൈമിലിട്ട് ഫിഷ് ഫ്രൈ ആക്കി എടുക്കുക. രണ്ട് സൈഡും തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ആക്കി എടുക്കുക. ഒരുപാട് ഫ്രൈ ആക്കേണ്ട കാര്യമില്ല. എന്നിട്ട് എല്ലാം മീനും ഇതുപോലെ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഫിഷ് ഫ്രൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഫിഷ് ഫ്രൈ തയ്യാറാക്കി നോക്കണേ. ചോറിനും ചപ്പാത്തിക്കും മറ്റ് പലഹാരങ്ങൾക്ക് ഒപ്പവും കഴിക്കാൻ ഏറെ ടേസ്റ്റാണ് ഈ ഫിഷ് ഫ്രൈ. ഏത് മീനും ഈ രീതിയിൽ ഫ്രൈ ചെയ്‌താൽ ഏറെ രുചിയാണ്.
